BUSINESS
ഒരു രൂപ മുടക്കില്ലാതെ ലഭ്യമായ ഇന്‍ഷുറന്‍സുകള്‍; മലയാളികള്‍ അറിയാതെ പോകുന്ന 8 ആനുകൂല്യങ്ങള്‍, എല്‍പിജി മുതല്‍ എടിഎം വരെ

Personal Finance- Government Schemes: ഉയര്‍ന്ന പ്രീമയം മൂലം ഇന്‍ഷുറന്‍സുകളില്‍ നിന്ന് അകന്നുനില്ക്കുന്ന മലയാളികള്‍ ഏറെയാണ്. ഒരു രൂപ പോലും മുടക്കാതെ തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഒട്ടേറെ സൗജന്യ ഇന്‍ഷുറന്‍സുകളുണ്ട്. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന എടിഎം കാര്‍ഡ്, പാചക വാതക സിലിണ്ടര്‍, പിഎഫ് അക്കൗണ്ട് എന്നിവ വഴി ലക്ഷങ്ങളുടെ പരിരക്ഷയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ സൗജന്യ ആനുകൂല്യങ്ങള്‍ ഏതൊക്കെയെന്നും, അത്യാവശ്യ ഘട്ടങ്ങളില്‍ അവ എങ്ങനെ ക്ലെയിം ചെയ്യാമെന്നും പരിശോധിക്കാം.ഡെബിറ്റ് കാര്‍ഡ് (Debit Card)ബാങ്കുകളില്‍ സേവിങ്സ് അക്കൗണ്ട് തുറക്കുമ്പോള്‍ ലഭിക്കുന്ന എടിഎം കാര്‍ഡിനൊപ്പം 5 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഉപയോക്താവിന് അപകടം സംഭവിക്കുകയോ, മരണം സംഭവിക്കുകയോ ചെയ്താല്‍ അക്കൗണ്ട് ഉടമയ്ക്കോ, കുടുംബത്തിനോ ഈ ഇന്‍ഷുറന്‍സ് തുക ലഭിക്കും.ഇപിഎഫ്ഒ (EPFO)ശമ്പളക്കാരായ ഏതൊരു ജീവനക്കാരന്റെയും റിട്ടയര്‍മെന്റ് പ്രതീക്ഷയാണ് ഈ സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ ജീവനക്കാര്‍ക്ക് ഈ പിഎഫ് (PF) അക്കൗണ്ടിനൊപ്പം സൗജന്യമായി 7 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം. പറഞ്ഞുവരുന്നത് EDLI സ്കീമിനെ പറ്റിയാണ്. സര്‍വീസിലിരിക്കേ പിഎഫ് അക്കൗണ്ട് ഉടമ മരിച്ചാല്‍ കുടുംബത്തിന് ഈ സാമ്പത്തിക സഹായം ലഭിക്കും.ജന്‍ ധന് അക്കൗണ്ട് (Jan Dhan Account)കേന്ദ്ര സര്‍ക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതി. എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി അവതരിപ്പിക്കപ്പെട്ട സ്കീം. ഈ സ്ീറോ ബാലന്‍സ് അക്കൗണ്ട് സ്കീം, അക്കൗണ്ട് ഉടമകള്‍ക്ക് 1 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും, അപകടമരണങ്ങള്‍ക്ക് 30,000 രൂപയുടെ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ മൊത്തം 1.30 ലക്ഷം രൂപയുടെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.പാചക വാതകം (LPG Cylinder)ഇന്ന് വീടുകളില്‍ എല്‍പിജി ഉപയോഗിക്കാത്ത മലയാളികള്‍ ഉണ്ടാകില്ലെന്നു തന്നെ പറയാം. എല്‍പിജി കണക്ഷന് എടുക്കുന്ന ഏതൊരാള്‍ക്കും സൗജന്യ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്നുണ്ട്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന വലിയ അപകടങ്ങളില്‍ നാശനഷ്ടങ്ങള്‍ക്കും ചികിത്സയ്ക്കും ഈ ഇന്‍ഷുറന്‍സ് സഹായകമാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഇന്‍ഷുറന്‍സ് പരിരക്ഷ 50 ലക്ഷം വരെ നീളുന്നു.രൂപേ കാര്‍ഡ് ഇന്‍ഷുറന്‍സ് (RuPay Card)ജന്‍ ധന് അക്കൗണ്ടുകള്‍ വഴിയോ, അല്ലാതെയോ ലഭിക്കുന്ന രൂപേ കാര്‍ഡുകള്‍ക്കൊപ്പം 2 ലക്ഷം രൂപ വരെയുള്ള അപകട മരണ- അംഗവൈകല്യ ഇന്‍ഷുറന്‍സ് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് (NPCI) സൗജന്യമായി നല്‍കുന്നുണ്ട്.ആയുഷ്മാന്‍ ഭാരത് / കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP)കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നു. പ്രീമിയം അടയ്ക്കുന്നത് സര്‍ക്കാരാണ്.ബാങ്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് (DICGC)നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണത്തിന് 5 ലക്ഷം രൂപ വരെ റിസര്‍വ് ബാങ്കിന്റെ ഡിഐസിജിസി (DICGC) വഴി സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ബാങ്ക് തകര്‍ന്നാലും നിങ്ങളുടെ ഈ പണം പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കും.യാത്രാ ഇന്ഷുറന്സുകള്ചില ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകളില്‍ ഐആര്‍സിടിസി (IRCTC) വഴി വെറും 35 പൈസയ്ക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കാറുണ്ട്. 35 പൈസ എന്നത് നാമമാത്രമാണ്. അതിനാല്‍ തന്നെ ഇതൊരു സൗജന്യ സേവനമായി പരിഗണിക്കാവുന്നതാണ്. ചില പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ സൗജന്യ വിമാന യാത്രാ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.ഈ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെമുകളില് പറഞ്ഞ ഇന്‍ഷുറന്‍സുകള്‍ എല്ലാം തന്നെ സൗജന്യമാണ്. അതിനാല്‍ തന്നെ മാസാമാസം പ്രീമിയം അടയ്ക്കേണ്ട ആവശ്യമില്ല. സാധാരണക്കാര്‍ക്ക് യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതയും ഇവിടെ ഉണ്ടാകുന്നില്ല. അപ്രതീക്ഷിത അപകടങ്ങളോ, മരണങ്ങളോ സംഭവിക്കുമ്പോള്‍ കുടുംബത്തിന് ലഭിക്കുന്ന ഈ തുക വലിയൊരു ആശ്വാസമാണ്. ഇത് ആശുപത്രി ചിലവുകള്‍ക്കും മറ്റും ഉപകരിക്കും. വരുമാനമുള്ള ഗൃഹനാഥന് മരിച്ചാല്‍ ആശ്രിതരുടെ തുടര്‍ജീവിതത്തിനും, വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും ഈ തുക സഹായിക്കും.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ബാങ്ക് അക്കൗണ്ട്, പിഎഫ്, ഗ്യാസ് ഏജന്‍സി എന്നിവിടങ്ങളില്‍ നിങ്ങളുടെ നോമിനിയുടെ പേരും, വിവരങ്ങളും കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഡെബിറ്റ്, രൂപേ കാര്‍ഡുകളുടെ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ അപകടം നടക്കുന്നതിന് 45 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ ആ കാര്‍ഡ് ഉപയോഗിച്ച് ഏതെങ്കിലും ഒരു പണമിടപാടെങ്കിലും നടത്തിയിരിക്കണം എന്ന് നിബന്ധനയുണ്ട്. അക്കൗണ്ട് ആക്റ്റീവ് ആയിരിക്കണം. എല്‍പിജി ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഐഎസ്ഐ (ISI) മുദ്രയുള്ള ഗ്യാസ് ട്യൂബും റെഗുലേറ്ററും തന്നെ ഉപയോഗിച്ചിരിക്കണം. ഉപയോഗ ശേഷം സിലിണ്ടര്‍ ഓഫ് ചെയ്തു വെക്കണം. ഏജന്‍സി മുഖേന കൃത്യമായ ഇടവേളകളില്‍ സുരക്ഷാ പരിശോധന നടത്തിയിരിക്കണം. അല്ലാത്തപക്ഷം ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല. അപകടം നടന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ (ഉദാഹരണത്തിന് 30- 90 ദിവസങ്ങള്‍ക്കുള്ളില്‍) പൊലീസില്‍ പരാതിപ്പെടുകയും (FIR), മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ സഹിതം ബാങ്കിലോ, ബന്ധപ്പെട്ട ഓഫീസിലോ ക്ലെയിം അപേക്ഷ നല്‍കുകയും വേണം. കാലതാമസം വരുത്തിയാല്‍ ക്ലെയിം നിരസിക്കപ്പെടാം.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളുടെയും, റിപ്പോര്ട്ടകളുടെയും അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


