NEWS

വികസന പദ്ധതികളിൽ ഉത്തരവാദിത്തം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളും അപേക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ ഉത്തരവാദിത്വം ഉറപ്പുവരുത്തുമെന്നും, ഇതിനായി കർശനമായ നടപടിക്രമങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ധനവിനിയോഗ ബിൽ സഭയിൽ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികൾ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയാണ് നിലവിൽ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനൊരു ഉദാഹരണമായി 1998-ൽ ആരംഭിച്ച കൊച്ചി കുടിവെള്ള പദ്ധതിയെ അദ്ദേഹം പരാമർശിച്ചു. 2012-ൽ മാത്രമാണ് ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയായത്. ഇതിനിടയിൽ പദ്ധതിച്ചെലവ് 36 കോടി രൂപയിൽ നിന്ന് 172 കോടി രൂപയായി കുതിച്ചുയർന്നു. ഇത്തരം വൈകല്യങ്ങൾക്ക് ആരും ഉത്തരവാദിത്തം ഏറ്റെടുക്കാറില്ലെന്നും, ഒടുവിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നത് സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥയ്ക്ക് അറുതി വരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഒരു പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ ഉടൻ നടപ്പിലാക്കും.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടുവരികയാണെന്നും, ഖജനാവിലേക്ക് കൂടുതൽ വരുമാനം എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ സാമ്പത്തിക സ്രോതസ്സ് ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി പദ്ധതികളും ക്ഷേമപരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന്, സഭയിൽ ധനവിനിയോഗ ബില്ലുകൾ ചർച്ചകളില്ലാതെ പാസാക്കി.

Sports ⏭️

Read News ⏭️

Back to top button