NEWS

അമേരിക്കയെ വിറപ്പിക്കാൻ ഇറാന് ചൈനീസ് സഹായം?; സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ കൈമാറി


വാഷിങ്ടൻ∙ കഴിഞ്ഞ ജൂലൈയിൽ ജോർദാനിലെ യുഎസ് സൈനിക താവളത്തിൽ മൂന്ന് അമേരിക്കൻ സൈനികരുടെ മരണത്തിനിടയാക്കിയ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനു പിന്നിൽ ചൈനീസ് സ്ഥാപനങ്ങൾ നൽകിയ ഉപഗ്രഹ ചിത്രങ്ങൾക്കും വിവരങ്ങൾക്കും പങ്കുണ്ടെന്ന കണ്ടെത്തലുമായി അമേരിക്ക. രാജ്യാന്തര മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’ ആണ് നിർണായക വിവരം പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുൻപ് പുറത്തുവന്ന കണ്ടെത്തൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കനത്ത വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്.അതേസമയം, അമേരിക്കയുടെ കണ്ടെത്തലിനെ പൂർണമായി തള്ളിക്കളയുന്ന ചൈന, ഒരു കമ്പനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ഇറാനുമായി പുലർത്തുന്ന സഹകരണം പൂർണമായും രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമാണെന്നും, നിലവിലെ സംഘർഷ സാഹചര്യത്തെ ദുരുപയോഗം ചെയ്തു ചിലർ മനപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും യുഎസിലെ ചൈനീസ് എംബസി പറഞ്ഞു.


Fashion ⏭️

Back to top button