CINEMA
എംജിആർ ബയോപ്പിക്: ജയലളിതയായി തൃഷ എത്തുന്നു

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഇതിഹാസ താരവുമായിരുന്ന എം.ജി. രാമചന്ദ്രന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചലച്ചിത്രത്തിന് ‘പുരട്ചി തലൈവർ എം.ജി.ആർ’ എന്ന് പേരിട്ടു. ചിത്രത്തിൽ എം.ജി.ആറായി വേഷമിടുന്നത് നടൻ ജെ.എം. ബഷീറാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ നടി തൃഷയെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ താരം ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. എം.ജി.ആറിന്റെ കുട്ടിക്കാലം, ചലച്ചിത്ര ലോകത്തെ വളർച്ച, പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന ഏടുകളെല്ലാം സിനിമയിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്. ചെന്നൈയിലെ രാമപുരത്ത് വെച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും.




