NEWS
‘മുംബൈ-ഗോവ എക്സ്പ്രസ് പാത വൈകിയതിൽ നാണക്കേട്’: ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി ∙ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ കാലതാമസം സഹിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മുന്നറിയിപ്പ്. മുംബൈ-ഗോവ ഹൈവേ വികസിപ്പിക്കുന്നതിനുള്ള ജോലികൾ മന്ദഗതിയിൽ നീങ്ങുന്നത് കണ്ടതിനെത്തുടർന്നാണ് ഗഡ്കരിയുടെ മുന്നറിയിപ്പ്. ഒക്ടോബറിൽ മുംബൈ-ഗോവ പാതയിൽ നേരിട്ട് പരിശോധന നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, പദ്ധതിയുടെ ഉദ്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‘മുംബൈ-ഗോവ ഹൈവേയുടെ ഉദ്ഘാടനത്തിന് വരില്ലെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാരണം, ഇത് ഇത്രയധികം വൈകിയതിൽ തനിക്ക് നാണക്കേട് തോന്നിയിരുന്നു’ – ഗോവയിലെ പനജിക്ക് സമീപം പോർവോറിമിൽ ആറുവരി എലിവേറ്റഡ് റോഡ് ഇടനാഴി ഉദ്ഘാടനം ചെയ്ത ശേഷം ഗഡ്കരി പറഞ്ഞു. ഈ ഹൈവേ മഹാരാഷ്ട്രയിലെ തീരദേശ കൊങ്കൺ മേഖലയിലൂടെയാണ് കടന്നുപോകുന്നത്.
Fashion ⏭️


