SPORTS

ഗെയ്‌ലിനു പന്തെറിഞ്ഞു നൽ‍കി ശ്രീശാന്ത്, ‘എന്താ മോനെ ദിനേശാ…’ മലയാളം പറഞ്ഞ് വിൻഡീസ് ഇതിഹാസ താരം


​തിരുവനന്തപുരം∙ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ അക്ഷരാർത്ഥത്തിൽ ആവേശക്കടലാക്കി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്സ് – തൃശ്ശൂർ ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് കാണികൾക്ക് ആവേശമായി ‘യൂണിവേഴ്സ് ബോസ്’ നേരിട്ട് മൈതാനത്തിറങ്ങിയത്. മത്സരശേഷം ആരാധകർക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്സർ മഴ പെയ്യിച്ചു. മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുഭാഷ് മാനുവൽ, തൃശ്ശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയിലിന് പന്തെറിയാൻ എത്തിയത്.ശ്രീശാന്തിന്റെ ശിക്ഷണത്തിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ആക്ഷൻ അനുകരിച്ച ഗെയ്ൽ, സദസ്സിനെ നോക്കി ‘എന്താ മോനെ ദിനേശാ…’ എന്ന് പറഞ്ഞത് ഗ്യാലറിയിൽ ചിരിപ്പൂരമൊരുക്കി. കാണികളോട് അദ്ദേഹം മലയാളത്തിൽ സംസാരിക്കുകയും അവരിലൊരാളായി ഇടപഴകുകയും ചെയ്തു. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാർ ക്രിസ് ഗെയിലിനെ ആദരിച്ചു.


Auto ⏭️

Back to top button