NEWS

സൗദിയിൽ പരുക്കേറ്റവരിൽ പ്രവാസി മലയാളിയും: റബാനിക്കായി പ്രാർഥനയോടെ നാട്


ആലത്തൂർ (പാലക്കാട്) ∙ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ആലത്തൂർ കാവശ്ശേരി സ്വദേശി മുഹമ്മദ് റബാനിക്ക് പരുക്കേറ്റത് ഈ മാസം 23ന് നാട്ടിലേക്കു വരാൻ ഒരുങ്ങിയിരിക്കെ. നാട്ടിലേക്കു വരാൻ റബാനി ടിക്കറ്റ് എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.3 വർഷം മുൻപാണു ജോലി കിട്ടി റിയാദിലേക്കു പോയത്. കഴിഞ്ഞവർഷം നാട്ടിൽ വന്നിരുന്നു.ഞായറാഴ്ച റബാനിയെ ഫോണിൽ ലഭിക്കാതിരുന്നതിനെ തുടർന്ന്, റിയാദിൽ ജോലിചെയ്യുന്ന സുഹൃത്ത് റഫീക്കിനെ ബന്ധപ്പെട്ടപ്പോഴാണു വീട്ടുകാർ അപകടവിവരം അറിഞ്ഞത്. റിയാദിലെ ആശുപത്രിയിൽ ചികിത്സയിലുള്ള റബാനിക്കായി പ്രാർഥനയോടെ കാത്തിരിക്കുകയാണു നാടാകെ. പിതാവ് പെയ്ന്റിങ് തൊഴിലാളിയാണ്.


Fashion ⏭️

Back to top button