SPORTS
‘നീ സ്വന്തം വഴികളിലൂടെ മുന്നോട്ടുപോകുന്നതു കാണുമ്പോൾ സന്തോഷം’: സാറയ്ക്കു ജന്മദിനാശംസകളുമായി സച്ചിൻ തെൻഡുൽക്കർ

മുംബൈ∙ 29–ാം പിറന്നാളിന് സാറ തെൻഡുൽക്കർക്ക് ആശംസകൾ നേർന്ന് പിതാവ് സച്ചിൻ തെന്‍ഡുല്‍ക്കര്‍. സാറ സ്വന്തം വഴിയിലൂടെ മുന്നോട്ടു പോകുന്നതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തോടൊപ്പം കുറിച്ചു. ന്യൂട്രീഷ്യനിസ്റ്റായ സാറ സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടറായും പ്രവർത്തിക്കുന്നുണ്ട്.ഈ വർഷം ആദ്യം സാറാ തെൻഡുൽക്കറെ, ജ്വല്ലറി ബ്രാൻഡായ പിഎൻജി ലൈറ്റ്സ്റ്റൈലിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുൻസർകൂടിയാണ് സാറ. ബ്രാൻഡുകളുമായി ചേർന്നുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് സാറ ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഓസ്ട്രേലിയയുടെ ടൂറിസം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു.
Auto ⏭️




