NEWS

വധശിക്ഷാ ശ്രമം പരാജയം: ആശയക്കുഴപ്പത്തെ തുടർന്ന് അടിയന്തര സഹായവും വൈകി; തെളിവായി 911 ഡിസ്പാച്ച് റെക്കോർഡുകൾ


നാഷ്‌വിൽ ∙ യുഎസിലെ ടെന്നീസിയിൽ വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ (50) വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് അടിയന്തര സഹായം വൈകാൻ ഇടയാക്കിയതെന്ന് റിപ്പോർട്ടുകൾ. വധശിക്ഷാ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, ടെന്നീസി ജയിൽ അധികൃതർക്കും രക്ഷാപ്രവർത്തകർക്കും ഇടയിലുണ്ടായ ആശയക്കുഴപ്പത്തെ തുടർന്നാണ് അടിയന്തര സഹായം വൈകിയെത്തിയെന്ന് 911 ഡിസ്പാച്ച് റെക്കോർഡുകളിൽ വ്യക്തമാകുന്നു.സെപ്റ്റംബർ 30 ന് രാത്രി 8:40 ന് കുത്തിവെപ്പ് നടപടികൾ ആരംഭിച്ച് ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ആദ്യ 911 കോൾ വന്നത്. എന്നാൽ കോളിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ സഹായിക്കുന്ന കോഡ് നൽകാൻ വിളിച്ചയാൾക്ക് കഴിഞ്ഞില്ല. ഇതേ തുടർന്ന് ഇത് തെറ്റായ കോളാണെന്നും ജയിലിൽ വൈദ്യസഹായം ആവശ്യമില്ലെന്നും ഏതാനും സമയത്തിനു ശേഷം അടിയന്തര ആശയവിനിമയ വകുപ്പ് സൂപ്പർവൈസർമാർ അറിയിക്കുകയായിരുന്നു. ഏകദേശം അര മണിക്കൂറിന് ശേഷമാണ് ജയിൽ അധികൃതർ അത് യഥാർഥമാണെന്ന് ഉറപ്പാക്കുകയും രക്ഷാപ്രവർത്തകരെ ഗേറ്റുകളിലൂടെ കടത്തിവിടാൻ വഴി തുറന്നുനൽകുകയും ചെയ്തത്.


Fashion ⏭️

Back to top button