NEWS
കോടതിവിലക്ക് ലംഘിച്ച് റാലി: മമതയ്ക്കെതിരെ കേസെടുത്തു

കൊൽക്കത്ത∙ കോടതി ഉത്തരവിനു വിരുദ്ധമായി റാലി നടത്തിയെന്നാരോപിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊൽക്കത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തൃണമൂൽ ഛത്രപരിഷത്തിന്റെ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ കൊൽക്കത്തയിലെ യോഗത്തിനും റാലിക്കും ഹൈക്കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റോഡിന്റെ ഒരു വശം ഗതാഗതത്തിന് തുറന്നിടണമെന്നും സമയത്തിനു റാലി തീർക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു രണ്ടും സംഘാടകർ ലംഘിച്ചെന്നാരോപിച്ചാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.പാർട്ടി ഓഫിസിലെ ഹോർഡിങ്ങുകൾ നീക്കം ചെയ്യാനെത്തിയ കോർപറേഷൻ അധികൃതരെയും പൊലീസിനെയും തടഞ്ഞെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ ജന.സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ കഴിഞ്ഞ ദിവസം പല സ്റ്റേഷനുകളിലായി 3 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
Fashion ⏭️


