BUSINESS
ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയ്ക്ക് 7% വളര്ച്ച; ജിഡിപി അനുമാനം ഉയര്ത്തി ഐഎംഎഫ്, പ്രശംസിച്ച് ഗീതാ ഗോപിനാഥ്

International Monetary Fund: ആഗോള സാമ്പത്തിക വളര്ച്ച 3.1 ശതമാനത്തിലേക്ക് ചുരുങ്ങുമ്പോള്, ഇന്ത്യയുടെ വളര്ച്ചാ അനുമാനം 7 ശതമാനമായി ഉയര്ത്തി അന്താരാഷ്ട്ര നാണയ നിധി (IMF). ശക്തമായ ആഭ്യന്തര ഡിമാന്ഡും, എഐ- അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും മുന്നിര്ത്തി ഐഎംഎഫ് പുറത്തുവിട്ട വേള്ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്ട്ടിലെ ഇന്ത്യന് മുന്നേറ്റത്തെ മുന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര് ഗീതാ ഗോപിനാഥും പ്രശംസിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അവരുടെ അഭിപ്രായ പ്രകടനം. ആഗോള സമ്പദ്വ്യവസ്ഥയുടെ തളർച്ചയും, ഇന്ത്യ, ജർമനി രാജ്യങ്ങളുടെ വളർച്ചയും ഗീതയും എടുത്തുപറയുന്നു. ആഗോള ഏജന്സികളുടെ പുതിയ അനുമാനങ്ങള് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ കരുത്താണ് കാണിക്കുന്നത്.ഐഎംഎഫിന്റെ പുതിയ അനുമാനങ്ങള്2026-27 (FY27), 2027-28 (FY28) സാമ്പത്തിക വര്ഷങ്ങളില് ഇന്ത്യ 7% സാമ്പത്തിക വളര്ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ പുതിയ റിപ്പോര്ട്ട് വ്യക്തമാക്കുന്നത്. മുമ്പ് 2027 സാമ്പത്തിക വര്ഷത്തില് 6.4 ശതമാനവും, 2028 സാമ്പത്തിക വര്ഷത്തില് 6.7 ശതമാനവുമായിരുന്നു വളര്ച്ച പ്രവചിച്ചിരുന്നത്. ഇതാണ് രണ്ട് വര്ഷത്തേക്കും 7 ശതമാനമായി ഒറ്റയടിക്ക് ഉയര്ത്തിയിരിക്കുന്നത്.2026-ല് ആഗോള സാമ്പത്തിക വളര്ച്ച വെറും 3.1 ശതമാനമായി ചുരുങ്ങുമെന്നും (അമേരിക്ക – 2.3%, ചൈന – 4.5%) ഐഎംഎഫ് പ്രവചിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ ഈ നേട്ടം. അടിസ്ഥാന സൗകര്യ വികസനം, ശക്തമായ ആഭ്യന്തര ഉപഭോഗം, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് മേഖലയിലെ നിക്ഷേപങ്ങള് എന്നിവയാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്.ഗീതാ ഗോപിനാഥ് പറയുന്നുഐഎംഎഫിന്റെ മുന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര് ഗീതാ ഗോപിനാഥ് പുതിയ വേള്ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്ട്ടിനെ പ്രശംസിച്ചു. ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധികള്ക്കിടയിലും പിടിച്ചുനില്ക്കുന്നുണ്ടെന്ന് അവര് എക്സ് പോസ്റ്റില് വ്യക്തമാക്കി. ഇന്ത്യയുടെയും, ജര്മ്മനിയുടെയും സാമ്പത്തിക വളര്ച്ചാ അനുമാനങ്ങളില് ഐഎംഎഫ് വരുത്തിയ വലിയ വര്ധനവിനെ അവര് പ്രത്യേകം എടുത്തു പറയുന്നു.ഐഎംഎഫ് അനുമാനം വര്ധിപ്പിക്കാനുള്ള കാരണങ്ങള്ആഗോള വിപണിയിലെ തളര്ച്ചകള് ഇന്ത്യയെ പെട്ടെന്ന് ബാധിക്കാത്തതിന് കാരണം ജനങ്ങളുടെ ശക്തമായ ക്രയശേഷിയും, ആഭ്യന്തര വിപണിയിലെ ഡിമാന്ഡുമാണെന്ന് ഐഎംഎഫ് പറയുന്നു. റോഡ്, റെയില്വേ, തുറമുഖം തുടങ്ങിയ മേഖലകളില് സര്ക്കാര് നടത്തുന്ന വലിയ മൂലധന നിക്ഷേപം സ്വകാര്യ നിക്ഷേപങ്ങളെ ആകര്ഷിക്കുന്നു.ആമസോണ്, അദാനി, റിലയന്സ് തുടങ്ങിയ വമ്പന് കമ്പനികള് ഡാറ്റാ സെന്ററുകള്ക്കും, ക്ലൗഡ് ഇന്ഫ്രാസ്ട്രക്ചറുകള്ക്കുമായി വന് തുക നിക്ഷേപിക്കുന്നതും വലിയ ഊര്ജ്ജമാണ്. ബാങ്കുകളുടെയും കോര്പ്പറേറ്റ് കമ്പനികളുടെയും സാമ്പത്തിക നില മെച്ചപ്പെട്ടതോടെ സ്വകാര്യ നിക്ഷേപവും വര്ധിച്ചു. ഇതിനു പുറമേ നിര്മ്മാണ (9.2%), സേവന മേഖലകളിലെ മികച്ച വളര്ച്ചയും രാജ്യത്തിന് തുണയായെന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു.ആഗോള- പ്രാദേശിക ഏജന്സി അനുമാനങ്ങള് ലോകബാങ്ക് (World Bank): ഇന്ത്യയുടെ FY27-ലെ വളര്ച്ചാ അനുമാനം 6.6 ശതമാനത്തില് നിന്ന് 7.1 ശതമാനമായി ഉയര്ത്തി. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI): വളര്ച്ചാ അനുമാനം 6.7 ശതമാനത്തില് നിന്ന് 7.1 ശതമാനമായി വര്ധിപ്പിച്ചു. ബിഎംഐ (BMI – Fitch Solutions): എഐ അനുബന്ധ നിക്ഷേപങ്ങളുടെ പശ്ചാത്തലത്തില് വളര്ച്ചാ അനുമാനം 6.8 ശതമാനത്തില് നിന്ന് 7.5 ശതമാനമായി ഉയര്ത്തി. മൂഡീസ് റേറ്റിംഗ്സ് (Moody’s): സെപ്റ്റംബറില് അവരുടെ FY27 വളര്ച്ചാ അനുമാനം 7 ശതമാനമായി പുതുക്കി നിശ്ചയിച്ചു.അനുമാനം വളര്ത്തല് ഇന്ത്യയ്ക്ക് നല്കുന്ന നേട്ടങ്ങള്ലോകത്തെ ഏറ്റവും വേഗത്തില് വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ആഗോളതലത്തില് രാജ്യത്തിന്റെ പ്രതിച്ഛായ വര്ധിപ്പിക്കുന്നു. യുഎസ് അടക്കമുള്ള രാജ്യങ്ങള് പകച്ചുനില്ക്കുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. ഇത് കൂടുതല് വിദേശ നിക്ഷേപങ്ങളും, സ്വകാര്യ മൂലധനവും ഇന്ത്യയിലേക്ക് ആകര്ഷിക്കാന് സഹായിക്കും.കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല് ചൂണ്ടിക്കാണിച്ചതുപോലെ, ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകളും (FTAs), സാമ്പത്തിക വളര്ച്ചയും ചേര്ന്ന് ആഗോള വിതരണ ശൃംഖലയെ കൂടുതല് ശക്തമാക്കാന് സഹായിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്കാര്യങ്ങള് ഇങ്ങനെയാണെങ്കിലും പണപ്പെരുപ്പം വലിയൊരു ഭീഷണിയാണ്. ഇക്കഴിഞ്ഞ പണനയത്തില് ഇക്കാര്യം ആര്ബിഐ എടുത്തപറയുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ റീട്ടെയില് പണപ്പെരുപ്പം സെപ്റ്റംബറില് 5.54 ശതമാനമായി ഉയര്ന്നു.2026-ല് ക്രൂഡ് ഓയില് വില ബാരലിന് ശരാശരി 95.74 ഡോളറായി ഉയരുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്കുന്നു. ഇത് ഇറക്കുമതി ചെലവ് കൂട്ടുകയും, വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. മിഡില് ഈസ്റ്റിലെ സംഘര്ഷങ്ങള് വര്ധിക്കുന്നത് ആഗോള വ്യാപാരത്തെ ബാധിക്കാം.ഇതിനു പുറമേ കാലാവസ്ഥാ പ്രശ്നങ്ങളും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. എല് നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനങ്ങളും കാര്ഷിക മേഖലയെയും, ഗ്രാമീണ ഉപഭോഗത്തെയും പ്രതികൂലമായി ബാധിക്കാം.
Read News




