NEWS
കോണത്താറ്റ് പാലം തുറന്നിട്ട് ഒരു വർഷം: തുറന്ന നാൾ മുതൽ സമീപനപാത താഴുന്നു; വാഹനങ്ങളുടെ താഴ്ഭാഗം ഇടിക്കുന്നു, വൻ അപകടസാധ്യത

കുമരകം ∙ കോട്ടയം– കുമരകം റോഡിലെ കോണത്താറ്റ് പാലം ഗതാഗതത്തിനു തുറന്ന് ഒരു വർഷം പിന്നിടുമ്പോഴേക്കും കിഴക്കേക്കരയിലെ സമീപനപാത ഒരടി താഴ്ന്നു. നിർമാണത്തിലെ അപാകത പരിഹരിക്കാനായില്ല. പാലം ഗതാഗതത്തിനു തുറന്ന നാൾ മുതൽ സമീപനപാത താഴുകയാണ്. വാഹനങ്ങൾ പാലത്തിലേക്കു കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്വലിയ വാഹനങ്ങൾ പാലത്തിൽനിന്നു സമീപന പാതയിലേക്ക് ഇറങ്ങുമ്പോൾ താഴ്ഭാഗം ഇടിക്കുന്നു. പാലത്തിലേക്ക് കയറുന്ന വാഹനത്തിന്റെ മുന്നിലെ ടയറുകൾ പാലത്തിന്റെ ഭാഗത്ത് ഇടിച്ച് വാഹനം ഉയരുകയും ചെയ്യുന്നു. പാലത്തിൽനിന്ന് സമീപനപാതയിലേക്ക് കുത്തനെ വാഹനങ്ങൾ ഇറങ്ങുമ്പോഴും പാലത്തിലേക്കു കയറുമ്പോഴും നിയന്ത്രണംവിട്ട് അപകടം സംഭവിക്കാം.
Fashion ⏭️




