NEWS
ആറന്മുള ഉത്രട്ടാതി ജലമേള നാളെ

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള നാളെ ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
രാവിലെ 9.30ന് ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ജലഘോഷയാത്രയും മൂന്നിന് മത്സര വള്ളംകളിയും ആരംഭിക്കും.


