NEWS
പിരിച്ചുവിട്ടാൽ എന്താ?! മണിക്കൂറിന് 1,049 രൂപ ശമ്പളം, ജോലി പാത്രം കഴുകൽ; ‘ടെക്കി’യുടെ വേറിട്ട വഴി

കയ്യിലുള്ള ജോലി പോയാൽ മറ്റൊന്ന് കണ്ടെത്തുക എന്നത് വലിയൊരു കടമ്പ തന്നെയാണ്. ഐടി കമ്പനിയിൽ നിന്നു പിരിച്ചുവിട്ടതിനെ തുടർന്ന് മാസങ്ങളായി ജോലിയില്ലാതെ വലഞ്ഞ 29കാരൻ ഒടുവിൽ പാത്രം കഴുകുന്ന പാർട്ട് ടൈം ജോലിയിലേക്ക് തിരിഞ്ഞു. പണത്തിന് വേണ്ടിയല്ല, മറിച്ച് താൻ ഉപകാരമില്ലാത്തവൻ ആണെന്ന തോന്നൽ ഒഴിവാക്കാനും ജീവിതത്തിൽ ഒരു കൃത്യത തിരികെ കൊണ്ടുവരാനുമാണ് മണിക്കൂറിന് 11 ഡോളർ (ഏകദേശം 1,049 രൂപ) വേതനമുള്ള ജോലി തിരഞ്ഞെടുക്കുന്നത് എന്നാണ് യുവാവ് പറയുന്നത്. റെഡ്ഡിറ്റിലൂടെ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.കഴിഞ്ഞ ഏപ്രിലിലാണ് മികച്ച പിരിച്ചുവിടൽ പാക്കേജോടെ കമ്പനി തന്നെ ഒഴിവാക്കിയതെന്ന് യുവാവ് പറയുന്നു. അതിനുശേഷം ഇരുനൂറിലേറെ അപേക്ഷകൾ സമർപ്പിച്ചു, പതിനഞ്ചോളം ഇന്റർവ്യൂകളിൽ പങ്കെടുത്തു. എന്നാൽ ഒരിടത്തു നിന്നും ജോലിക്കായി വിളി വന്നില്ല. ഇതോടെ മാനസികാരോഗ്യം മോശമാവുകയും തന്നെ ആർക്കും വേണ്ടാതെ ആയെന്ന തോന്നൽ ശക്തമാവുകയും ചെയ്തപ്പോഴാണ് വഴിമാറി ചിന്തിച്ചു തുടങ്ങിയതെന്ന് യുവാവ് കുറിക്കുന്നു.
Fashion ⏭️


