NEWS
വർക്ക്ഔട്ടിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് -വിഡിയോ

ദിസ്പുർ ∙ ജിമ്മിലെ വ്യായാമത്തിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. അസം മെഡിക്കല്‍ കോളജിലെ പ്രൊഫസറായ ഡോ. സഹിന് റഹ്മാൻ (47) ആണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെയാണ് സഹിൻ വ്യായാമം ചെയ്തിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വേഗത കുറയുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Fashion ⏭️


