TRAVEL

ദശപുഷ്പ അട പ്രഥമൻ, ചെമ്പരത്തിപ്പൂക്കൾ ചേർത്ത രസം, ചേന-പൈനാപ്പിൾ എരിശ്ശേരി… തിരുവോണവിഭവങ്ങൾ റെഡി


ദശ പുഷ്പ അട പ്രഥമൻ റോസാപ്പൂവ് മുക്കുറ്റിപ്പൂവ് മത്തൻ പൂവ് (അരിഞ്ഞുവെക്കണം) അശോകപൂവ് (അരിഞ്ഞുവെക്കണം) തൊട്ടാവാടിപ്പൂവ്(തണ്ടിൽ നിന്നും അടർത്തി വെക്കുക തുളസിപ്പൂവ് ചെമ്പരത്തിപ്പൂവ് (അരിഞ്ഞുവെക്കുക) ശംഖുപുഷ്പം തുമ്പപ്പൂവ് ചെത്തിപ്പൂവ് (അരിഞ്ഞു വെക്കുക) ശർക്കര- 250 ഗ്രാം(ഉരുക്കി വെക്കുക) ഒന്നാം പാൽ- അരക്കപ്പ് രണ്ടാം പാൽ- രണ്ടര കപ്പ് നെയ്യ്- രണ്ടുടേബിൾസ്പൂൺ ഏലക്കാപ്പൊടി- അര ടീസ്പൂൺ ചുക്കുപൊടി- കാൽ ടീസ്പൂൺ ജീരകപ്പൊടി- ഒരു നുള്ള് കശുവണ്ടി, ഉണക്കമുന്തിരി- ആവശ്യത്തിന് അരിപ്പൊടി- 150 ഗ്രാംഉണ്ടാക്കുന്ന വിധം പൂക്കൾ കീടനാശിനി/രാസവസ്തു തളിക്കാത്ത, ഭക്ഷണത്തിന് സുരക്ഷിതമായി ഉപയോഗിക്കാവുന്നവയായിരിക്കണം. വിൽക്കുന്ന പൂക്കൾ ഉപയോഗിക്കരുത്. പത്തിനം പൂക്കൾ ഓരോന്നും ഒന്നോ രണ്ടോ ടേബിൾസ്പൂൺ വീതമാണ് പായസത്തിന് ആവശ്യമായിട്ടുള്ളത്.അരിപ്പൊടിയിൽ വെള്ളം ഒഴിച്ച് ഒരു ടേബിൾസ്പൂൺ പഞ്ചസാരയും നെയ്യും ചേർത്ത് ദോശമാവ് പരുവത്തിൽ കലക്കി വെക്കുക. ഇതിലേക്ക് മുക്കുറ്റിപ്പൂവ്, തുമ്പപ്പൂവ്, തൊട്ടാവാടിപ്പൂവ് എന്നിവ കൂടി ചേർക്കുക. ഇതൊരു വാഴയിലയിൽ ഒഴിച്ച് രണ്ടുവശവും കെട്ടി തിളക്കുന്ന വെള്ളത്തിലിട്ട് ഏകദേശം അഞ്ചുമിനുട്ട് തിളപ്പിച്ചു തണുത്ത വെള്ളത്തിൽ ഇട്ടുവെക്കുക. അതിനുശേഷം വെള്ളത്തിൽ നിന്നുമാറ്റി ഇല തുറന്ന് അട ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. ചുവടുകട്ടിയുള്ള ഉരുളിയിൽ നെയ്യൊഴിച്ച് ശംഖുപുഷ്പം ഒഴിച്ച് മറ്റെല്ലാ പൂക്കളും ചേർക്കുക. അതിലേക്ക് ഉരുക്കി വെച്ച ശർക്കര ചേർത്ത് ഇളക്കുക. ശംഖുപുഷ്പം അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു പൂവ് മാറ്റി വെക്കുക. ആ വെള്ളത്തിൽ വേണം തേങ്ങാപ്പാൽ തയ്യാറാക്കാൻ. ഉരുളിയിലേക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കി വെച്ച അട ചേർക്കുക. പാകമാകുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടാക്കി പായസം മാറ്റിവെക്കുക. ഇതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും കൂടി നെയ്യിൽ വറുത്ത് ചേർക്കാം. ഏലക്കാപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ ചേർത്തിളക്കുക.ചെമ്പരത്തിപ്പൂവ് രസം ചെമ്പരത്തിപ്പൂവ്- എട്ടെണ്ണം (നന്നായി കഴുകിയത്) പുളി- ചെറിയ നെല്ലിക്ക വലുപ്പം തക്കാളി- ഒന്ന് കുരുമുളക്- ഒരുടീസ്പൂൺ ജീരകം- ഒരുടീസ്പൂൺ വെളുത്തുള്ളി- മൂന്നല്ലി മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് നെയ്യ്- ഒരുടീസ്പൂൺ കടുക്- അരടീസ്പൂൺ വറ്റൽമുളക്- രണ്ടെണ്ണം കറിവേപ്പില- കുറച്ച് കായം- ഒരു നുള്ള്ഉണ്ടാക്കുന്ന വിധം കുരുമുളക്, ജീരകം, വെളുത്തുള്ളി എന്നിവ ചതയ്ക്കുക. പുളിവെള്ളത്തിൽ തക്കാളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ചതച്ച മസാലയും ചെമ്പരത്തിപ്പൂക്കളും ചേർത്ത് മൂന്നുമിനിറ്റ് വേവിക്കുക. കടുക്, വറ്റൽമുളക്, കായം കറിവേപ്പില എന്നിവ നെയ്യിൽ താളിച്ച് രസത്തിലേക്ക് ചേർക്കുക.നേന്ത്രപ്പഴം കറി പഴുത്ത നേന്ത്രപ്പഴം- രണ്ടെണ്ണം തേങ്ങ ചിരകിയത്- ഒരുകപ്പ് ജീരകം- അരടീസ്പൂൺ പച്ചമുളക്- രണ്ടെണ്ണം മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ മുളകുപൊടി- അര ടീസ്പൂൺ തൈര്- അരക്കപ്പ് ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ- ആവശ്യത്തിന് കടുക്- അല്പം ഉലുവ- ഒരു നുള്ള് വറ്റൽമുളക്- രണ്ടെണ്ണം കറിവേപ്പില- അല്പം


Sports ⏭️

Back to top button