BUSINESS
മുകേഷ് അംബാനിക്കെതിരെ പരസ്യമായി ആഞ്ഞടിച്ച് ഇലോണ്‍ മസ്ക്; ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയില്‍ പോര് മുറുകുന്നു

Satellite Internet Contraversy India: ഇന്ത്യയിലെ ശതകോടി ഡോളര്‍ മൂല്യമുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് (Satellite Internet) വിപണി പിടിച്ചെടുക്കാന്‍ റിലയന്‍സ് ജിയോയും (Reliance Jio), ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കും (Starlink) പോരാട്ടം ആരംഭിച്ചു. സ്പെക്ട്രം വിതരണം ലേലത്തിലൂടെ വേണമെന്ന മുകേഷ് അംബാനിയുടെ നിലപാടിനെതിരെ മസ്ക് പരസ്യമായി രംഗത്തെത്തി. ഇന്ത്യയിലെ ടെലികോം മേഖല വീണ്ടുമൊരു പ്രതിസന്ധിയിലേക്ക് കടന്നേക്കുമെന്ന ആശങ്കയിലാണ് വിദഗ്ധര്‍. വമ്പന്മാരുടെ പോരാട്ടം തങ്ങളുടെ ഇന്റര്‍നെറ്റ് അനുഭവങ്ങളെയും, കീശയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക സാധാരണക്കാരായ ജനങ്ങള്‍ക്കുമുണ്ട്.അംബാനി- മസ്ക് പോര്ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് (Satcom) വിപണിയിലെ മേധാവിത്തമാണ് പ്രശ്നം. ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കും (Starlink), മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും (Reliance Jio) തമ്മില്‍ നടക്കുന്ന കടുത്ത വാണിജ്യ പോരാട്ടമാണിത്. സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായുള്ള ലൈസന്‍സ്, സ്പെക്ട്രം വിതരണ രീതി, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയാണ് തര്‍ക്കത്തിന്റെ പ്രധാന വിഷയം.മസ്കിനെ പ്രകോപിപ്പിച്ച അംബാനി നീക്കംസാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള സ്പെക്ട്രം ലേലം (Auction) ചെയ്യണമെന്ന് മുകേഷ് അംബാനി ടെലികോം റെഗുലേറ്ററായ ട്രായിയോട് (TRAI) അംബാനി ആവശ്യപ്പെട്ടതാണ് മസ്കിന്റെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇത് ലേലമില്ലാതെ നേരിട്ട് (Administrative Allocation) നല്‍കണമെന്നാണ് മസ്ക് ആവശ്യപ്പെടുന്നു.സാധാരണയായി ടെലികോം കമ്പനികള്‍ ശതകോടികള്‍ ചെലവിട്ട് ലേലത്തില്‍ സ്പെക്ട്രം സ്വന്തമാക്കുമ്പോള്‍, സാറ്റലൈറ്റ് കമ്പനികള്‍ക്ക് ലേലമില്ലാതെ സ്പെക്ട്രം നല്‍കുന്നത് വ്യവസായ സമത്വത്തിന് വിരുദ്ധമാണെന്ന് ജിയോ നിലപാടെടുത്തു. അതേസമയം സുരക്ഷാ അനുമതികളുടെയും, കര്‍ശന നിബന്ധനകളുടെയും പേരില്‍ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ വാണിജ്യ തുടക്കം നീണ്ടുപോകുന്നതിന് പിന്നില്‍ അംബാനിയുടെ ലോബിയിങ് ആണെന്ന് മസ്ക് ആരോപിക്കുന്നു.അംബാനിക്കെതിരേ മസ്ക് ആഞ്ഞടിച്ചുഅംബാനിയെ പേരെടുത്ത് പറഞ്ഞും, ഇന്ത്യയിലെ വ്യവസായ കുത്തക എന്ന് വിശേഷിപ്പിച്ചുമാണ് മസ്ക് എക്സ് (X) പ്ലാറ്റ്ഫോമിലൂടെ കടന്നാക്രമിച്ചത്. കുറഞ്ഞ ചെലവില്‍ ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത് തടയുന്നത് ഇന്ത്യന്‍ ജനതയോടുള്ള കുറ്റകൃത്യമാണെന്ന് മസ്ക് പരസ്യമായി കുറ്റപ്പെടുത്തി. ടെലികോം വിപണിയില്‍ സ്വന്തം കുത്തക നിലനിര്‍ത്താനും, മത്സരമില്ലാതാക്കാനും അംബാനി ശ്രമിക്കുന്നു എന്നതാണ് മസ്കിന്റെ പ്ര പ്രധാന ആരോപണം. കഴിഞ്ഞ ദിവസം മസ്ക് അംബാനിയെ എക്സില്‍ ‘Prime Minister Ambani’ എന്നും വിശേഷിപ്പിച്ചിരുന്നു.ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെവമ്പന്മാരുടെ വാക്ക്പോര് വിപണികളെ സാരമായി തന്നെ ബാധിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഡിജിറ്റല്‍ സേവനങ്ങളുടെ ലഭ്യത വൈകാന്‍ കാരണമായേക്കും. അതായത് മലയോര മേഖലകള്‍, അതിര്‍ത്തി ഗ്രാമങ്ങള്‍, ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതില്‍ താമസം നേരിടാം.സ്റ്റാര്‍ലിങ്ക് പോലെയുള്ള കമ്പനികള്‍ വിപണിയിലെത്തുന്നത് ഇന്റര്‍നെറ്റ് സേവനങ്ങളില്‍ കൂടുതല്‍ മത്സരമുണ്ടാക്കാനും, നിരക്കുകള്‍ കുറയാനും കാരണമാകും. സാറ്റലൈറ്റ് വിപണിയിലെ അനുമതികളുംം, നിയമപരമായ തടസങ്ങളും വിദേശ സാങ്കേതിക കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കാം.
Read News




