NEWS
രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തി, ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു: ഭാര്യ അറസ്റ്റിൽ

ശാസ്താംകോട്ട ∙പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേൽ (അലക്സ്– 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസിനെ (59) കഴിഞ്ഞ ദിവസം ചെന്നൈയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസ് പറയുന്നത്: കഴിഞ്ഞ 20നു രാവിലെയാണ് ജോസിനെ മരിച്ച നിലയിൽ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. ആത്മഹത്യ ചെയ്തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവികത തോന്നിയ ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹ പരിശോധന നടത്തിയ ശേഷം ഇടവക പള്ളിയിൽ സംസ്കരിച്ചു. മൃതദേഹ പരിശോധനയുടെയും ഫൊറൻസിക് പരിശോധനയുടെയും ഫലങ്ങൾ പുറത്തു വന്നതോടെ കൊലപാതകമാണെന്നു സ്ഥിരീകരിച്ചു.
Fashion ⏭️




