NEWS
നായയെ പിടിക്കാൻ പുലി മതിൽചാടി എത്തി; ഇരുമ്പുകൂട് കണ്ട് മടങ്ങി

ഗൂഡല്ലൂർ ∙ നായയുടെ കുരകേട്ട് പിടികൂടാൻ മതിൽ ചാടിക്കടന്നെത്തിയ പുള്ളിപ്പുലി ഇരുമ്പുകൂട്ടിൽ കിടന്ന നായയെ കണ്ടു നിരാശയോടെ മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഊട്ടിക്കടുത്ത് കോത്തഗിരിയിലാണു സംഭവം. പുള്ളിപ്പുലി ഇരുമ്പു കൂടിനു സമീപത്തെത്തിയപ്പോഴും നായ കുരച്ചു ബഹളം വച്ചു അൽപനേരം ഇരയെ നോക്കിയ ശേഷം പുള്ളിപ്പുലി നിരാശയോടെ മതിൽ ചാടിക്കടന്ന് തേയില തോട്ടത്തിൽ മറഞ്ഞു. പ്രദേശത്ത് വീടുകൾക്ക് സമീപമെത്തുന്ന പുള്ളിപ്പുലിയെ കൂട് വച്ചു പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
Fashion ⏭️




