NEWS
കോട്ടയത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് ഡ്രൈവറും കാർ ഡ്രൈവറും തമ്മിൽ തർക്കം; ബസ് കാറിൽ ഇടിപ്പിച്ചു – വിഡിയോ

കോട്ടയം∙ കോട്ടയത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് ഡ്രൈവറും കാർ ഡ്രൈവറും തമ്മിൽ തർക്കം. ഞായറാഴ്ച രാത്രിയോടെ നടന്ന തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തർക്കത്തിനിടയിൽ കെഎസ്ആർടിസി ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുന്നതും കാറിൽ മനഃപൂർവം ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. കാർ ഡ്രൈവർ വാഹനം മാറ്റുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ആളുകൾ തടഞ്ഞു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ട് എന്നാണ് ആളുകൾ ആരോപിക്കുന്നത്.
Fashion ⏭️




