LIFESTYLE

ചെലവ് തുച്ഛം; കെെനിറയെ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധെെര്യമായി ഈ കൃഷി തിരഞ്ഞെടുക്കാം


സൂര്യകാന്തി ചെടി

കൃഷിയിൽ എപ്പോഴും പുതിയ സാദ്ധ്യതകൾ തേടാൻ മലയാളികൾ ശ്രമിക്കാറുണ്ട്. അതിലൊന്നാണ് സൂര്യകാന്തി. ഭംഗിമാത്രമല്ല വിപണിയിലും ഇവർക്ക് നല്ല സ്ഥാനമാണ്. ഭക്ഷ്യഎണ്ണകൾ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും സൂര്യകാന്തി കൃഷി ആളുകൾ തിരഞ്ഞെടുക്കാറുണ്ട്. പേപ്പർ നിർമിക്കാനും കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകൾ ഉപയോഗിക്കുന്നുണ്ട്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് സൂര്യകാന്തി കൃഷി നല്ലതാണ്. വേനൽക്കാലത്ത് കൃഷി ചെയ്യുന്നതായിരിക്കും ഉത്തമം. കാരണം ദിവസേന കുറഞ്ഞത് ആറുമുതൽ എട്ട് മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ഇതിന് ആവശ്യമാണ്. കൃഷിയ്ക്ക് ഹെെബ്രിഡ് വിത്തുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഗുണമേന്മയുള്ള, രോഗപ്രതിരോധ ശേഷിയുള്ള സർട്ടിഫെെഡ് വിത്തുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം.

എണ്ണയുടെ ഗുണമേന്മയ്ക്ക് നല്ല വിത്ത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സൂര്യകാന്തി വിത്ത് നേരിട്ട് നിലത്ത് വിതയ്ക്കുകയാണ് ചെയ്യുന്നത്. ഒരു മീറ്ററിന് 30 – 45 സെന്റിമീറ്റർ വരെ അകലംവയ്ക്കുകയും വരികളിൽ 60 സെന്റിമീറ്റർ വിടവ് നൽകുകയും വേണം. വിത്ത് വളരെ ആഴത്തിൽ നടാൻ പാടില്ല. 2 -3 സെന്റിമീറ്റർ മണ്ണിനടിയിലാകുന്നതാണ് നല്ലത്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വിത്ത് നടാൻ തിരഞ്ഞെടുക്കുക. വിത്ത് മുളച്ച് വരുന്നതുവരെ മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം. ചെടിയുടെ പൂവിടുന്ന ഘട്ടങ്ങളിലും വിത്ത് രൂപപ്പെടുന്ന സമയത്തും നന വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ചെടി നട്ട് ഏകദേശം 90 – 110 ദിവസങ്ങൾക്കുള്ളിൽ വിളവെടുപ്പിന് പാകമാതും. പൂവിന്റെ പിറകിലെ ഭാഗം പച്ചനിറത്തിൽ നിന്ന് മഞ്ഞ കലർന്ന തവിട്ട് നിറമാകുമ്പോൾ പൂക്കൾ മുറിച്ചെടുക്കാം.

RELATED TOPICS: PROFITABLE FARMING, LOW COST AGRICULTURE, HIGH INCOME CROPS, KURANJA CHELAV KRISHI, SUNFLOWER


Source link

Back to top button