LIFESTYLE

പുരയിടം മണ്ണിട്ട് ഉയർത്തുന്നതിനോ മണ്ണ് എടുത്തുമാറ്റുന്നതിനോ അനുമതി ആവശ്യമാണോ?


ഒരു വസ്തുവിലെ നിർമാണത്തിന് പെർമിറ്റ് ലഭിച്ചശേഷം ആ വസ്തു വിൽക്കുന്ന അവസരത്തിൽ അക്കാര്യം സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ടോ? നിർമാണം തുടരാൻ സെക്രട്ടറിയിൽ നിന്നും അനുമതി ലഭ്യമാക്കേണ്ടതുണ്ടോ? പെർമിറ്റ് ലഭിച്ച ശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുൻപ് പുരയിടം വിൽക്കുന്നുണ്ടെങ്കിൽ ചട്ടം 19 പ്രകാരം പുരയിടം വാങ്ങുന്ന ആളുടെ പേരും മേൽവിലാസവും സെക്രട്ടറിയെ അറിയിക്കേണ്ടതും പുരയിടം വാങ്ങുന്ന ആൾ പെർമിറ്റ് കൈമാറ്റം ചെയ്ത് വാങ്ങേണ്ടതുമാണ്.തുറസ്സായ നീന്തൽകുളം, ബാഡ്മിന്റൺ കോർട്ട്, ഫുട്‍ബോൾ കോർട്ട് മുതലായവ നിർമിക്കുന്നതിന് പെർമിറ്റ് ആവശ്യമുണ്ടോ? ഇവയ്ക്ക് അതിർത്തിയിൽ നിന്ന് നൽകേണ്ട സെറ്റ്‌ബാക്ക് എത്രയാണ്? പെർമിറ്റ് ആവശ്യമുണ്ട്. ബാഡ്മിന്റൺ കോർട്ട്, ഫുട്‍ബോൾ കോർട്ട്, വോളിബോൾ കോർട്ട് മുതലായവ ഗ്യാലറിയില്ലാതെ നിർമിക്കുകയാണെങ്കിൽ അവയ്ക്ക് തെരുവിൽനിന്നും ഒരു കെട്ടിടത്തിന് ചട്ടപ്രകാരം നൽകേണ്ടുന്ന അകലവും മറ്റ് പ്ലോട്ട് അതിർത്തികളിൽ നിന്ന് കുറഞ്ഞത് 1m അകലവും നൽകേണ്ടതാണ്. ടൗൺ പ്ലാനിങ് സ്‌കീം നിലവിലുള്ള പ്രദേശമാണെങ്കിൽ അതിലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. എന്നാൽ ഗ്യാലറി ഉൾപ്പെടെയുള്ള സംഗതിയിൽ ആയത് അസംബ്ലി ഗണത്തിൽപെടുത്തി ചട്ടങ്ങൾ പാലിച്ചിരിക്കേണ്ടതാണ്.പുരയിടത്തിൽ മണ്ണിട്ട് ഉയർത്തുന്നതിന്/ മണ്ണ് എടുത്തുമാറ്റുന്നതിന് കെട്ടിടനിർമാണ ചട്ട പ്രകാരം അനുമതി ആവശ്യമാണോ? മണ്ണ് എടുത്തുമാറ്റുക/ മണ്ണിട്ട് ഉയർത്തുക എന്നത് മാത്രമാണ് പ്രവൃത്തിയെങ്കിൽ കെട്ടിട നിർമാണ ചട്ട പ്രകാരം അനുമതി ആവശ്യമില്ല. എന്നാൽ ഇവിടെ മറ്റ് വകുപ്പുകളുടെ അനുമതി ആവശ്യമാണെങ്കിൽ ആയത് ലഭ്യമാക്കേണ്ടതാണ്. ചട്ടം 4 പ്രകാരം ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന തരത്തിലുള്ള വികസനത്തിനോ പുനർവികസനത്തിനോ ആണെങ്കിൽ സെക്രട്ടറിയിൽ നിന്നും ഡവലപ്മെന്റ് പെർമിറ്റ് ലഭ്യമാക്കേണ്ടതാണ് (ചട്ടം 5(1), 31). 


Cinema ⏭️

Back to top button