NEWS
വിദ്യാർത്ഥി സംഘടനയിലൂടെ പൊതുപ്രവർത്തന രംഗത്ത്

പാലക്കാട്: സി.പി.എം പാലക്കാട് ജില്ല സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. ചെന്താമരാക്ഷൻ വിദ്യാർത്ഥി സംഘടനയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. എസ്.എഫ്.ഐ ജില്ലാപ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.പി.എം കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയ സെക്രട്ടറി എന്നി ചുമതലകൾ വഹിച്ചു. 2001 മുതൽ 2016 വരെ ആലത്തൂർ, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തി. നിലവിൽ കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു. കാവശേരി ആനമാറിയിൽ പരേതരായ എ.വി.വെള്ളാണ്ടി – ജാനകി ദമ്പതികളുടെ മകനായി 1960ലാണ് ജനനം. ഭാര്യ: ഗീത ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയാണ്.




