LIFESTYLE

12 കോടിയുടെ വീട് സ്വന്തം; എന്നിട്ടും വാടകവീട്ടിലേക്ക് മാറി ശ്രേയസ് അയ്യർ; നൽകേണ്ടത് 7 കോടിക്ക് മുകളിൽ!


ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ രാജ്യത്തെ ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണികളിലൊന്നായ മുംബൈയിൽ പുതിയ വീട് വാടകയ്ക്ക് എടുത്തു. ആഢംബര റസിഡൻഷ്യൽ മേഖലയായ വർളിയിലാണ് ഈ ഫ്ലാറ്റ്. റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം സ്ക്വയർ യാർഡ്സാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.രേഖകൾ പ്രകാരം മൂന്നുവർഷമാണ് ഫ്ലാറ്റിന്റെ വാടക കാലാവധി. ഏകദേശം 3,875 ചതുരശ്ര അടിയാണ് വിസ്തീർണം. ആകെ ഏഴ് കോടി 14 ലക്ഷം രൂപയാണ് മൂന്നു വർഷത്തേക്ക് ശ്രേയസ് വാടകയിനത്തിൽ നൽകേണ്ടി വരുന്നത്. ആദ്യ വർഷം പ്രതിമാസ വാടക 18.50 ലക്ഷം രൂപയാണ്. രണ്ടാം വർഷം വാടക നിരക്കിൽ 7 ശതമാനം വർദ്ധനവുണ്ടാകും. 12 മുതൽ 24 മാസം വരെ 19.79 ലക്ഷം രൂപയാണ് വാടകയായി നൽകേണ്ടത്. മൂന്നാം വർഷം 21.18 ലക്ഷമാണ് പ്രതിമാസ വാടക. രമേഷ് ഭാട്ടിയ, വിജയ ഭാട്ടിയ എന്നിവരാണ് വീടിന്റെ ഉടമസ്ഥർ. 1.84 ലക്ഷം സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ശ്രേയസ് അയ്യർ കെട്ടിവച്ചിട്ടുണ്ട്.മുംബൈയിലെ ലോധ വേൾഡ് ടവേഴ്സിലാണ് ശ്രേയസ് അയ്യരുടെ പ്രധാന വസതി. 2020ൽ 12 കോടി രൂപ വില നൽകിയാണ് താരം ഈ ഫ്ലാറ്റ് സ്വന്തമാക്കിയത്. നാല് കിടപ്പുമുറികളുള്ള ആഡംബര അപ്പാർട്മെന്റാണിത്. വോക്ക് ഇൻ വാർഡ്രോബ്, ഹോം ജിം, ഗെയിമിങ് റൂം എന്നീ സൗകര്യങ്ങളെല്ലാം വീട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മുംബൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വർളിയുടെ വർദ്ധിച്ചു വരുന്ന പ്രാധാന്യവും ഈ ഇടപാട് എടുത്തു കാണിക്കുന്നു. കടലോര പ്രദേശം കേന്ദ്രീകരിച്ചുള്ള വികസനങ്ങൾ, മുംബൈയുടെ മറ്റ് പ്രധാന മേഖലകളുമായുള്ള കണക്ടിവിറ്റി, വാണിജ്യപരമായ പ്രാധാന്യം എന്നിവയാണ് എടുത്തുപറയേണ്ടത്. ദീർഘകാല നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മേഖലയായി നിലവിൽ വർളി കണക്കാക്കപ്പെടുന്നുമുണ്ട്. നഗരത്തിലെ എക്സ്ക്ലൂസീവ് റെസിഡൻഷ്യൽ ടവറുകളുടെയും കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ആഡംബര റസിഡൻസുകളുടെയും സാന്നിധ്യം കൊണ്ട് പ്രീമിയം ജീവിതശൈലി ആഗ്രഹിക്കുന്ന സെലിബ്രിറ്റികൾ, സംരംഭകർ എന്നിവർ വർളിയിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നു.


Source link

CINEMA

CINEMA

Back to top button