NEWS

എവിടെ ‘തായ്‌മാമൻ തങ്ക മോതിരം’? കുഞ്ഞിന് സൗജന്യ സ്വർണ മോതിരം ലഭിച്ചില്ല, തഞ്ചാവൂരിൽ യുവാവ് നഴ്സിനെ മർദിച്ചു


ചെന്നൈ ∙ നവജാതശിശുവിന് സൗജന്യ സ്വർണ മോതിരം നൽകുന്ന വിജയ് സർക്കാരിന്റെ പദ്ധതിയിൽ കാലതാമസം ആരോപിച്ച് യുവാവ് നഴ്സിനെ മർദിച്ചു. തഞ്ചാവൂർ ജില്ലയിലുണ്ടായ സംഭവത്തിൽ നഴ്സായ അലമേലുവിന് (30) പരുക്കേറ്റു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ ക്ഷേമ പദ്ധതി ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവമുണ്ടായത്.പൊലീസ് നൽകുന്ന വിവരപ്രകാരം മദനന്റെ ഭാര്യ സെപ്റ്റംബർ 16 ന് തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിൽ കുഞ്ഞിനു ജന്മം നൽകി. ടിവികെ സർക്കാരിന്റെ തായ്മാമൻ തങ്ക മോതിരം പദ്ധതി പ്രകാരം ഒരു ഗ്രാം സ്വർണ മോതിരം ലഭിക്കാൻ ഈ കുഞ്ഞിന് അർഹതയുണ്ടായിരുന്നു. ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മോതിരം ലഭിക്കുന്നതിന്റെ കുറവ് പരിഗണിച്ച് ദിവസം 10 പേർക്കാണ് ആശുപത്രിയിൽനിന്നും ആഭരണം വിതരണം ചെയ്തിരുന്നത്. ഇതിനാൽ മദനന് കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് നഴ്സ് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്.


Fashion ⏭️

Back to top button