LIFESTYLE

കുടുംബത്തിനുവേണ്ടി കയ്യിലുള്ളതെല്ലാം ഇറക്കി വീട് പുതുക്കിപ്പണിതു: ലക്ഷങ്ങൾ ശമ്പളമുണ്ടെങ്കിലും അക്കൗണ്ട് ശൂന്യം; യുവാവിന്റെ അനുഭവം


പ്രതിവർഷം 20 ലക്ഷം രൂപ ശമ്പളമുള്ള ഒരു 30 വയസ്സുകാരൻ ഐടി പ്രഫഷനൽ. കേൾക്കുമ്പോൾ ആർക്കും അസൂയ തോന്നാവുന്ന കരിയറും വരുമാനവും. എന്നാൽ, തന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു രൂപ പോലും സമ്പാദ്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയാലോ? പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഇന്ത്യൻ യുവത്വത്തിന്റെ സാമ്പത്തിക ആസൂത്രണത്തെയും കുടുംബപരമായ ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്.‘30 വയസ്സ്–20 എൽപിഎ – 0 സമ്പാദ്യം – 0 ഇഎംഐകൾ – 0 വായ്പകൾ’, തന്റെ നിലവിലെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആ യുവാവ് കുറിച്ച വരികളാണിത്. വളരെ സാധാരണമായ ഒരു പശ്ചാത്തലത്തിൽ നിന്ന് വന്ന്, സ്വന്തം കഴിവ് കൊണ്ട് ഉയർന്ന ശമ്പളമുള്ള ജോലി നേടിയ ആളാണ് അദ്ദേഹം. കുടുംബത്തിന്റെ ഏക വരുമാനദാതാവും അദ്ദേഹം തന്നെ. എന്നാൽ, നിലവിൽ വലിയ കടബാധ്യതകൾ ഒന്നുമില്ലെങ്കിലും, കയ്യിൽ ഒരു രൂപ പോലും നീക്കിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ് യുവാവ്.കുടുംബത്തിന് വേണ്ടി എല്ലാം നൽകിയുവാവിന്റെ സമ്പാദ്യം പൂജ്യമാകാൻ വ്യക്തമായ ഒരു കാരണമുണ്ട്. സ്വന്തം കുടുംബത്തിന് സുരക്ഷിതമായ ഒരു തലചായ്ക്കാൻ ഒരിടം ഒരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. ഇതിനായി തന്റെ കഠിനാധ്വാനത്തിൽ നിന്ന് ചേർത്തുവച്ച 14 ലക്ഷം രൂപ മുഴുവൻ മുൻകൂറായി നൽകി അദ്ദേഹം കുടുംബവീട് പുതുക്കിപ്പണിതു. യാതൊരുവിധ ബാങ്ക് വായ്പകളോ ഇഎംഐകളോ എടുക്കാതെ, പൂർണമായും സ്വന്തം സമ്പാദ്യം കൊണ്ടാണ് ഈ ദൗത്യം പൂർത്തിയാക്കിയത്.കടങ്ങളില്ല എന്നത് വലിയൊരു ആശ്വാസമാണെങ്കിലും, ഇതിലൂടെ തന്റെ സമ്പാദ്യം മുഴുവൻ തീർന്നുപോയത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നു. ഇന്നത്തെ അസ്ഥിരമായ ഐടി തൊഴിൽ വിപണിയിൽ, ജോലി മാത്രമാണ് ഏക ആശ്രയം എന്നതും ഒരപകടസാധ്യതയാണ്.സമൂഹമാധ്യമത്തിലെ നിർദേശങ്ങൾ


Source link

CINEMA

CINEMA

Back to top button