NEWS
‘ദൃശ്യം’ കണ്ടിറങ്ങിയ യുവാവ് 2,000 കി.മീ സഞ്ചരിച്ച് ബിഹാറിലെത്തി അച്ഛനെ കൊന്നു; ഭാര്യയോടുള്ള സ്നേഹം പ്ലാൻ പൊളിച്ചു

പട്ന ∙ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗം അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഗുജറാത്തിലെ സൂറത്തിൽ അജയ് ദേവ്ഗൺ നായകനായ ദൃശ്യം സിനിമ കണ്ട യുവാവ് ഉടൻ 2,000 കിലോമീറ്റർ സഞ്ചരിച്ച് ബിഹാറിലെ സമസ്തിപുരിലെത്തി അച്ഛനെ കൊലപ്പെടുത്തി. ശിവ് ശങ്കർ (26) എന്ന യുവാവിനെയാണ് അച്ഛൻ രഘുവീർ സാഹ്നിയെ (50) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടികൂടിയത്.പൊലീസ് നൽകുന്ന വിവരപ്രകാരം സൂറത്തിൽനിന്നും 2000 കിലോമീറ്റർ സഞ്ചരിച്ച് സമസ്തിപുർ ജില്ലയിലെ ദർവ ഗ്രാമത്തിലെത്തിയ ശിവ് ശങ്കർ വീട്ടിൽ ഉറങ്ങിക്കിടന്ന അച്ഛനെ കോടാലി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. ഈ സമയമത്രയും ശിവ് ശങ്കർ ഫോൺ ഓഫാക്കിയാണ് യാത്ര ചെയ്തിരുന്നത്. തുടർന്ന് കൊലപാതകത്തിനു ശേഷം ഇയാൾ തിരികെ ഗുജറാത്തിലേക്ക് യാത്ര തിരിച്ചു. എന്നാൽ യാത്രയ്ക്കിടെ ഭാര്യയെ വിളിക്കാൻ ഫോൺ ഓൺ ചെയ്തതാണ് പൊലീസിനു പ്രതിയിലേക്കു എത്താനുള്ള തുമ്പ് ലഭിച്ചത്.എന്നാൽ തിരിച്ചുള്ള യാത്രയിൽ പട്ടോറി റെയിൽവേ സ്റ്റേഷനിൽ വച്ച് ശിവ് ശങ്കർ ഫോൺ ഓൺ ചെയ്ത് ഭാര്യയെ വിളിച്ചശേഷം വീണ്ടും സ്വിച്ച് ഓഫ് ചെയ്തു.കുറച്ചുസമയം ഫോൺ ഓണായത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ, ദൃശ്യം കണ്ടതിന് ശേഷമാണ് താൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ശിവ് ശങ്കർ സമ്മതിച്ചു.
Fashion ⏭️




