SPORTS

എനിക്കു തിളങ്ങാനായില്ല, ഫോമിലുള്ള വൈഭവ് സൂര്യവംശി ടീമിലെത്തി, അതു മനസ്സിലാക്കാം: സഞ്ജു സാംസൺ


ന്യൂഡൽഹി∙ താൻ ഫോമിലല്ലാതിരുന്നതുകൊണ്ടാണ് കൗമാര താരം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചതെന്നു സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് വൈഭവ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. സഞ്ജുവിനെ ബഞ്ചിലിരുത്തി അഭിഷേക് ശർമയും വൈഭവുമായിരുന്നു പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയുടെ ഓപ്പണർമാർ. ഇംഗ്ലണ്ട് പര്യടനത്തിൽ 14,13,15 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ സ്കോറുകൾ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിൽ ടീമിലേക്കു മടങ്ങിയെത്തിയ സഞ്ജു 27 റൺസ് സ്കോർ ചെയ്തു.‘‘ഞാൻ മുൻപു പറഞ്ഞിട്ടുള്ളതുപോലെ ഇന്ത്യൻ ടീമിൽ കളിക്കുന്നതും റൺസ് സ്കോർ ചെയ്യുന്നതും എളുപ്പമുള്ള കാര്യമല്ല. 700–800 റൺസ് സ്കോർ ചെയ്ത ഒരു 15 വയസ്സുകാരനെയാണു നിങ്ങൾ കാണുന്നത്. അതിനു മുൻപ് ഞാനായിരുന്നു പ്ലേയർ ഓഫ് ദ് ടൂർണമെന്റ് (ട്വന്റി20 ലോകകപ്പിൽ). രണ്ടോ മൂന്നോ മത്സരങ്ങളിൽ എനിക്കു നന്നായി കളിക്കാൻ സാധിച്ചില്ല. വൈഭവ് മികച്ച ഫോമിലായിരുന്നു. ഞങ്ങൾക്ക് ആ പരമ്പര ജയിക്കണമായിരുന്നു. ഒരു ക്യാപ്റ്റന്റെ പോയിന്റ് ഓഫ് വ്യൂവിൽ ആ മാറ്റം മനസ്സിലാക്കാവുന്നതാണ്.’’– സഞ്ജു സാംസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


Auto ⏭️

Back to top button