SPORTS

ഇന്ത്യയ്‌ക്കെതിരെ യുഎഇയ്ക്ക് അട്ടിമറി ജയം: നടരാജൻ വഴങ്ങിയത് രണ്ട് ഓവറിൽ 43 റൺസ്

മോങ് കോക് (ഹോങ്കോങ്)∙ ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വീണ്ടും പരാജയം. പാക്കിസ്ഥാനെതിരെ നേരിട്ട തോൽവിക്ക് പിന്നാലെ യുഎഇയ്ക്കെതിരായ മത്സരത്തിലും ഇന്ത്യയ്ക്ക് കാലിടറി. ആറു വിക്കറ്റിന്റെ ആധികാരിക ജയമാണ് യുഎഇ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ നിശ്ചയിച്ച 95 റൺസ് വിജയലക്ഷ്യം, 4.2 ഓവറിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ യുഎഇ മറികടന്നു. വെറും 14 പന്തുകൾ നേരിട്ട് ആറ് സിക്സറുകളും മൂന്ന് ബൗണ്ടറികളും ഉൾപ്പെടെ 52 റൺസ് അടിച്ചുകൂട്ടിയ യുഎഇ നായകൻ ഖാലിദ് ഷായാണ് ടീമിന്റെ ജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യയ്ക്ക് നിശ്ചിത ആറോവറിൽ 94 റൺസെടുക്കാനേ സാധിച്ചുള്ളൂ. 14 പന്തിൽ 38 റൺസ് നേടിയ ടി. നടരാജനാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മൂന്ന് ഫോറുകളും നാല് സിക്സറുകളും നടരാജന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ഏഴു പന്തിൽ 24 റൺസ് നേടി രാഹുൽ ത്രിപാഠിയും മികച്ച പിന്തുണ നൽകി. എന്നാൽ, നിതീഷ് റാണ (ആറ്), രാഹുൽ തെവാത്തിയ (ഒന്ന്), ശശാങ്ക് സിങ് (ഒന്ന്) എന്നിവർക്ക് ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ, വെറും 3.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 92 റൺസെടുത്ത് അനായാസം വിജയം പിടിച്ചെടുത്തു. ഓപ്പണർമാരായ ഖവാജ നഫായ് (12 പന്തിൽ 41), അബ്ബാസ് അഫ്രീദി (8 പന്തിൽ 35) എന്നിവർ ചേർന്ന് വെറും 13 പന്തുകൾക്കുള്ളിൽ 59 റൺസ് അടിച്ചുകൂട്ടിയതാണ് പാക്കിസ്ഥാന് വേഗത്തിലുള്ള വിജയം സമ്മാനിച്ചത്.

Auto ⏭️

Back to top button