SPORTS

ഇംഗ്ലണ്ട് ടീമിന്റെ രാത്രി ‘അർധരാത്രി കർഫ്യൂ’ പിൻവലിച്ചു; കളിക്കാർ ഉത്തരവാദിത്തം കാണിക്കണമെന്ന് ക്യാപ്റ്റൻ റൂട്ട്


ലണ്ടൻ ∙ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന് അച്ചടക്കനടപടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന ‘അർധരാത്രി കർഫ്യൂ’ പിൻവലിച്ചതായി പുതിയ ക്യാപ്റ്റൻ ജോ റൂട്ട്. അടുത്തയാഴ്ച പാക്കിസ്ഥാനെതിരെ നടക്കുന്ന 3 മത്സര ടെസ്റ്റ് പരമ്പരയ്ക്കിടെ കളിക്കാർക്കു രാത്രി പുറത്തിറങ്ങാൻ നിരോധനമുണ്ടാകില്ലെന്ന് ഒരു പോഡ്കാസ്റ്റിൽ റൂട്ട് വെളിപ്പെടുത്തി. ‘കർഫ്യൂ ഒന്നിനും പരിഹാരമല്ല. കളിക്കാർ ഗ്രൗണ്ടിലെന്ന പോലെ പുറത്തും ഉത്തരവാദിത്തം കാണിക്കണം. വിജയമാഘോഷിക്കാൻ യോജിച്ച സമയം ഏതെന്ന് എല്ലാവർക്കും തിരിച്ചറിയാൻ കഴിയുന്ന ഒരു സംസ്കാരം ടീമിൽ സൃഷ്ടിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. – ജോ റൂട്ട് പറഞ്ഞു.


Auto ⏭️

Back to top button