SPORTS
‘ഞാൻ പടിയിറങ്ങിയിട്ട് 15 വർഷം കഴിഞ്ഞു, ഇന്ത്യൻ ടീം ഒരുപാടു മാറി’: ‘ശിഷ്യൻ’ ഗംഭീറിന്റെ ടീമിനെ വീഴ്ത്താൻ ഗാരി കിർസ്റ്റനും സംഘവും

സ്പിൻ ബോളിങ്ങിന് അനുകൂലമായ ലങ്കൻ പിച്ചുകളിൽ ബാറ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെങ്കിൽ, ഓൾറൗണ്ട് ക്രിക്കറ്റുമായി സന്ദർശകരെ നേരിടാനുള്ള നീക്കത്തിലാണ് ശ്രീലങ്ക. ‘ഇന്ത്യയുമായുള്ള ടെസ്റ്റിൽ സ്പിൻ ബോളിങ് മാത്രമല്ല, പേസർമാരുടെ മൂർച്‌ഛയും ബാറ്റർമാരുടെ പ്രകടനവും ഒരുപോലെ പരീക്ഷിക്കപ്പെടും. ഇതെല്ലാം ഒരുമിക്കുന്ന ഓൾറൗണ്ട് ക്രിക്കറ്റിനാണ് ഞങ്ങളുടെ തയാറെടുപ്പ്’ – മത്സരത്തിന്റെ സംപ്രേഷകരായ സോണി സ്പോർട്സ് ഒരുക്കിയ ഓൺലൈൻ അഭിമുഖത്തിൽ ശ്രീലങ്കൻ പരിശീലകൻ ഗാരി കിർസ്റ്റൻ ‘മനോരമ’യോടു പറഞ്ഞു.Q ശുഭ്മൻ ഗില്ലിനെ പോലുള്ള ബാറ്റർമാരെ നേരിടാൻ പ്രത്യേക പ്ലാനുണ്ടോ? A ഒരു ബാറ്ററുടെ കഴിഞ്ഞ 10 വർഷത്തെ പ്രകടനം വിലയിരുത്താൻ പറ്റുന്ന സാങ്കേതിക വിദ്യ ഇന്നു ടീമുകൾക്കുമുണ്ട്. ശ്രീലങ്കയും ഇന്ത്യയും ഇതിനെ ആശ്രയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് പ്ലാൻ തീരുമാനിക്കില്ല. ദിവസങ്ങൾ നീളുന്ന ടെസ്റ്റിൽ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാം.Q താങ്കൾ ഇന്ത്യയുടെയും പരിശീലകനായിരുന്നു. 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് ജേതാക്കളുമാക്കി. ഇപ്പോൾ എതിർ പാളയത്തിൽ. എന്തു തോന്നുന്നു? Q ഗൗതം ഗംഭീർ താങ്കളുടെ കീഴിൽ കളിച്ചിട്ടുണ്ടല്ലോ. അദ്ദേഹമിപ്പോൾ ഇന്ത്യയുടെ കോച്ച്. എന്തു തോന്നുന്നു? A അദ്ദേഹം മികച്ച പരിശീലകനാണെന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ ഒരു ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ഐപിഎലിലും അദ്ദേഹം തിളങ്ങി. അദ്ദേഹത്തിന്റെ നേട്ടങ്ങൾ തന്നെ അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നു.
Auto ⏭️


