NEWS

അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണം; മഞ്ജു വാര്യരുടെ ഹർജിയിൽ സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

മഞ്ജു വാര്യർ, സനൽകുമാർ ശശിധരൻ

കൊച്ചി: അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനും ഓൺലൈൻ മാദ്ധ്യമപ്രവർത്തകൻ സാജൻ സ്‌കറിയയും ഇന്ന് കോടതിക്ക് മുൻപിൽ വിശദീകരണം നൽകും. എറണാകുളം സെഷൻസ് കോടതിയാണ് മാനനഷ്‌ടക്കേസിൽ മഞ്ജുവാരിയർ നൽകിയ ഉപഹർജിയിൽ വിശദീകരണം കേൾക്കുക. വരുന്ന അഞ്ചാം തീയതിയാണ് മാനനഷ്‌ടക്കേസ് കോടതി പരിഗണിക്കുന്നത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിപ്പിച്ച പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മഞ്ജു വാര്യർ ഉപഹർജി നൽകിയിരിക്കുന്നത്. കഴിഞ്ഞ 19-ാം തീയതിയാണ് മഞ്ജു വാര്യർ ഉപഹർജിയുമായി കോടതിയെ സമീപിച്ചത്. ഇനിമേൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കരുതെന്ന് അന്നുതന്നെ ഓൺലൈൻ മാദ്ധ്യമപ്രവർത്തകനായ സാജൻ സ്‌കറിയയ്ക്കും സനൽകുമാർ ശശിധരനും കോടതി നിർദേശം നൽകിയിരുന്നു. നിലവിലുള്ള പോസ്റ്റുകളിൽ ഇന്ന് വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

Read News ⏭️

Back to top button