SPORTS
കറക്കി വീഴ്ത്തി വിഘ്നേഷ് പുത്തൂർ, അഞ്ച് വിക്കറ്റ് പ്രകടനം; ഒമാനെതിരെ കേരളത്തിനു വമ്പന്‍ വിജയം

മസ്കത്ത്∙ യുവതാരം വിഘ്നേഷ് പുത്തൂരിന്റെ തകർപ്പൻ ബോളിങ് പ്രകടനത്തിന്റെ കരുത്തിൽ ഒമാനെതിരെ 66 റൺസിന്റെ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ 38.5 ഓവറിൽ 150 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വിഘ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഒമാൻ ബാറ്റിങ് നിരയെ തകർത്തത്.അർജുൻ (12), അബ്ദുൾ ബാസിദ് (0), കാർത്തിക് ബി നായർ (2) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ആറ് വിക്കറ്റിന് 150 റൺസെന്ന നിലയിലായ കേരളത്തെ അഖിൽ സ്കറിയയുടെ അർധ സെഞ്ചറിയാണ് 216 ൽ എത്തിച്ചത്. അഖിൽ 63 പന്തുകളിൽ നിന്ന് 59 റൺസുമായി പുറത്താകാതെ നിന്നു. ഒമാന്‍ വേണ്ടി ഹസ്നെയ്ൻ അലി ഷാ നാലും അബ്ദുൾ ഖാൻ ഖാലിക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Auto ⏭️




