LIFESTYLE
മാസം 1.8 ലക്ഷം രൂപ ശമ്പളമുണ്ട്; പക്ഷേ ഇവിടെ ഒരു വീട് വാങ്ങാനാകുന്നില്ല: അമർഷം പങ്കുവച്ച് യുവാവ്

ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവില് മാസം 1.8 ലക്ഷം രൂപ വരുമാനമുള്ള 25 വയസ്സുകാരനായ ഒരു യുവാവിന് സ്വന്തമായി ഒരു വീട് വാങ്ങാൻ സാധിക്കുമോ? ‘സാധിക്കും’ എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ വരട്ടെ. കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് വിലകൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ഇന്നത്തെ ജെൻ-സി തലമുറയുടെ പ്രതിനിധിയായ ഈ യുവാവിന്റെ അനുഭവം, രാജ്യത്തെ നഗര ഭവനവിപണിയുടെ പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.സമ്പാദ്യശീലവും മിതമായ ജീവിതവും ഒരു സാധാരണ മധ്യവർഗ കുടുംബത്തിൽ നിന്ന് വരുന്ന ഈ യുവാവ് ബെംഗളൂരുവിലെ പ്രമുഖ കമ്പനിയിൽ സൈബർ സുരക്ഷാ വിദഗ്ധനായി ജോലി ചെയ്യുകയാണ്. ഉയർന്ന ശമ്പളമുണ്ടെങ്കിലും ജീവിതച്ചെലവുകളിൽ തികഞ്ഞ ശ്രദ്ധ പുലർത്തുന്നയാൾ. പണം അനാവശ്യമായി പാഴാക്കാതെ, പേയിങ് ഗസ്റ്റ് താമസത്തിലൂടെ പ്രതിമാസം 31,000 രൂപ മാത്രമാണ് ജീവിതച്ചെലവിനായി മാറ്റി വയ്ക്കുന്നത്.ഭാവി സുരക്ഷിതമാക്കാൻ കൃത്യമായ സാമ്പത്തിക ആസൂത്രണവും ഇദ്ദേഹത്തിനുണ്ട്. പ്രതിമാസം 75,000 രൂപ വീതം ചിട്ടയായി എസ്ഐപി (SIP) വഴി നിക്ഷേപിക്കുന്നു. ബാക്കി തുക അടിയന്തര ആവശ്യങ്ങൾക്കായി സേവിങ്സ് അക്കൗണ്ടിലും സൂക്ഷിക്കുന്നു.1.3 കോടിയുടെ ആഘാതവും കുഴപ്പിക്കുന്ന ചോദ്യവും ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ് തുടങ്ങിയ ബെംഗളൂരുവിലെ പ്രധാന ഐടി മേഖലകൾക്ക് സമീപം സ്വന്തമായി ഒരു 2ബിഎച്ച്കെ ഫ്ലാറ്റ് വാങ്ങുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ, വിപണി നിരക്കുകൾ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്—ഒരു സാധാരണ 2ബിഎച്ച്കെ ഫ്ലാറ്റിന് പോലും കുറഞ്ഞത് 1.3 കോടി രൂപയെങ്കിലും വേണം.‘30 വയസ്സ് വരെ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തകളില്ല. അടുത്ത 5 വർഷത്തേക്ക് കൂടി ചെലവുകൾ പരമാവധി ചുരുക്കി, പോർട്ട്ഫോളിയോ വികസിപ്പിച്ച ശേഷം ഭവനവായ്പ എടുത്ത് ഈ വിലകൂടിയ ഫ്ലാറ്റ് വാങ്ങണോ? അതോ, വീടെന്ന സ്വപ്നം മാറ്റിവച്ച് പൂജ്യത്തിൽ നിന്ന് പുതിയൊരു എസ്ഐപി നിക്ഷേപം തുടങ്ങണോ?’, എന്നാണ് യുവാവ് സമൂഹമാധ്യമത്തിൽ ഉന്നയിച്ച ചോദ്യം.സമൂഹമാധ്യമത്തിലെ പ്രതികരണങ്ങൾ യുവാവിന്റെ ഈ കുറിപ്പ് സമൂഹമാധ്യമത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവച്ചു. റിയൽ എസ്റ്റേറ്റ് വിപണിയുടെ ഭാവി, ജെൻ-സി അനുഭവിക്കുന്ന സാമ്പത്തിക സമ്മർദം, പ്രായോഗിക പരിഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഉപയോക്താക്കൾ പങ്കുവച്ചു
Cinema ⏭️




