BUSINESS
കിറ്റെക്സിന് ആന്ധ്രയുടെ ക്ഷണം: ചന്ദ്രബാബു നായിഡുവിന്റെ മകൻ മന്ത്രി നരാ ലോകേഷ് കൊച്ചിയിൽ; ഇന്നു ചർച്ച

കൊച്ചി ∙ തെലങ്കാനയ്ക്കു പുറമേ, ആന്ധ്രപ്രദേശിലും വൻകിട അപ്പാരൽ പാർക്ക് സ്ഥാപിക്കുന്നതിന് കിറ്റെക്സ് ഗ്രൂപ്പിനെ ക്ഷണിക്കാൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ മകനും ഐ.ടി, മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയുമായ നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കൊച്ചിയിൽ. കിറ്റെക്സ് എംഡി സാബു എം. ജേക്കബുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിലാണ് ചർച്ച. അപ്പാരൽ മേഖലകളിൽ കിറ്റെക്സ് ഗ്രൂപ്പിനെ നിക്ഷേപം നടത്താൻ ക്ഷണിച്ചുകൊണ്ട് മാസങ്ങൾക്ക് മുൻപ് ആന്ധ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി എസ്. സവിത കൊച്ചിയിലെത്തി സാബു എം. ജേക്കബുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇന്ന് മുഖ്യമന്ത്രിയുടെ മകൻ നേരിട്ടെത്തി ചർച്ച നടത്തുന്നത്.
Travel ⏭️




