NEWS

മേധാ പൃഥിരാജിന്റെ അപകടമരണം: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം


ബെംഗളൂരു∙ സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞു മലയാളി യുവതി മരിച്ച സംഭവത്തിൽ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നിരവധി തവണ ഇവിടെ പ്രതിഷേധം നടന്നിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഇലക്ട്രോണിക് സിറ്റി മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ മെഴുകുതിരി റാലി നടത്തി. വർഷങ്ങളായി തകർന്ന് കിടക്കുന്ന ഇലക്ട്രോണിക് സിറ്റി ഫേസ് രണ്ടിലെ ആനന്ദ് നഗറിലെ റോഡുകളിൽ കാൽനടയാത്ര പോലും അസാധ്യമായതോടെയാണ് റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ റാലി നടത്തിയത്. കഴിഞ്ഞ ദിവസമാണ് ആനന്ദ് നഗറിൽ റോഡിലുണ്ടായ സ്കൂട്ടർ അപകടത്തിൽ കോഴിക്കോട് ബാലുശേരി സ്വദേശിനി മേധ പൃഥിരാജ് (30)  മരിച്ചത്. റോഡിലെ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ മേധയുടെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരിയായ മേധ സഹപ്രവർത്തകയ്ക്കൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.  


Fashion ⏭️

Back to top button