NEWS

‘ഇനി എഐ അല്ല, സൂപ്പർ ഇന്റലിജൻ‌സ്, ഷി ചിൻപിങ്ങിന് ഇഷ്ടപ്പെട്ടു’; പേരു ചൊല്ലി വിളിച്ച് ട്രംപ്


വാഷിങ്ടൻ ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ (എഐ) ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് പുനർനാമകരണം ചെയ്യുമെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ പ്രമുഖ സാങ്കേതിക വ്യവസായ മേധാവികൾക്കായി സംഘടിപ്പിച്ച ഉന്നതതല ഉച്ചഭക്ഷണ വിരുന്നിലാണ് ഇക്കാര്യം അറിയിച്ചത്. സ്പേസ് എക്സ്, ടെസ്‌ല മേധാവി ഇലോൺ മസ്ക്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.‘‘നമ്മൾ ഇന്ന് അഞ്ചു മണിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരു മാറ്റുന്നതിനുള്ള ഔദ്യോഗിക രേഖയിൽ ഒപ്പുവയ്ക്കാൻ പോവുകയാണ്. കാരണം ഇത് ആർട്ടിഫിഷ്യൽ (കൃത്രിമം) അല്ല എന്ന കാര്യത്തിൽ നമ്മളെല്ലാവരും യോജിക്കുന്നു. നമ്മൾ ഇതിനെ ഔദ്യോഗികമായി സൂപ്പർ ഇന്റലിജൻസ് എന്ന് പുനർനാമകരണം ചെയ്യുകയാണ്.’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.


Fashion ⏭️

Back to top button