NEWS

1.39 കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ പ്രതികളുമായി തെളിവെടുപ്പ്; സ്വർണം കണ്ടെത്താനായില്ല


കോഴിക്കോട് ∙ കമ്മത്ത് ലൈനിലെ വിവിധ ജ്വല്ലറികളിൽ നിന്നായി 1.39 കോടി രൂപയുടെ സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിലെ പ്രതികളായ സഫർനാസ്, സഹോദരൻ പി.ടി. ഷഫീഖ് എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തട്ടിപ്പ് നടത്തിയ കമ്മത്ത് ലൈനിലെ 11 സ്ഥാപനങ്ങളിൽ നാലിടത്താണ് പ്രതികളുമായി പൊലീസ് എത്തിയത്.തെളിവെടുപ്പിനിടെ വ്യാപാരികൾ പ്രതികളെ കൂക്കിവിളിച്ചു. പ്രതികളുടെ വാടക വീടുകളിൽ അടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടിച്ച സ്വർണം ഇനിയും കണ്ടെത്താനായിട്ടില്ല. വ്യാപാരികൾ തമ്മിലുള്ള പരസ്പര വിശ്വാസം തകർക്കുകയാണ് സഫർനാസ് ചെയ്തതെന്ന് വ്യാപാരികൾ പ്രതികരിച്ചു. സ്വർണ വ്യാപാരികൾക്കിടയിലെ വിശ്വാസം മുതലെടുത്തായിരുന്നു സഫർനാസിന്റെ തട്ടിപ്പ്. ഉപഭോക്താക്കളെ കാണിക്കാനെന്ന പേരിൽ വിവിധ ജ്വല്ലറികളിൽ എത്തിയ പ്രതി അവിടെ നിന്ന് എടുത്ത സ്വർണവുമായി കടന്നുകളയുകയായിരുന്നു.


Fashion ⏭️

Back to top button