NEWS
13,000 കോടിയുടെ വായ്പ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി സമാന കേസിൽ പിടിയിൽ

മുംബൈ ∙പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ സഹായിയെ സമാന കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. നീരവിന്റെ ഉടമസ്ഥതയിൽ ഹോങ്കോങ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഫാൻസി ക്രിയേഷൻസിന്റെ ഡയറക്ടറായിരുന്ന സന്ദീപ് മിസ്ത്രിയാണു പിടിയിലായത്. മോദിക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത ഇയാളെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദി നിലവിൽ ലണ്ടനിലും മെഹുൽ ചോക്സി ബൽജിയത്തിലും ജയിലിലാണ്.
Fashion ⏭️




