SPORTS
‘എനിക്കുറപ്പുണ്ട്’, ഇഷാൻ കിഷനെ നിർബന്ധിച്ച് റിവ്യു എടുപ്പിച്ച് വൈഭവ് സൂര്യവംശി, നിർണായക വിക്കറ്റ്; രണ്ടാം അവസരത്തിൽ പാളി– വിഡിയോ

ചെന്നൈ∙ ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ നിർണായക ഇടപെടലുമായി ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശി. ഫൈനലിന്റെ മൂന്നാം ദിവസം ടീം ക്യാപ്റ്റൻ ഇഷാൻ കിഷനെ നിർബന്ധിച്ച് റിവ്യു എടുപ്പിച്ച് ഈസ്റ്റ് സോണിന് സുപ്രധാന വിക്കറ്റ് നേടിക്കൊടുത്തത് വൈഭവായിരുന്നു. മൂന്നാം ദിവസം സൗത്ത് സോൺ താരം റിക്കി ഭുയിയുടെ ബാറ്റ് കടന്നുപോയ പന്ത് ലെഗ് സൈഡിൽ വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര പിടിച്ചെടുത്തിരുന്നു. മുകേഷ് കുമാർ എറിഞ്ഞ പന്തിലായിരുന്നു ഇത്. ഈസ്റ്റ് സോൺ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും വിക്കറ്റ് അനുവദിച്ചിരുന്നില്ല. എന്നാൽ വിക്കറ്റല്ലെന്നു കരുതി ക്യാപ്റ്റൻ ഇഷാൻ കിഷൻ റിവ്യുവിനു പോയതുമില്ല.‘‘കുമാർ കുശാഗ്രയുടെ മികച്ചൊരു ക്യാച്ച്. പക്ഷേ നിങ്ങൾക്ക് റിവ്യു പോകണമെങ്കിൽ വൈഭവിന്റെ സഹായം വേണം. ആദ്യം അദ്ദേഹത്തിന് എന്താണു പറയാനുള്ളതെന്നു കേൾക്കുക. എനിക്കുറപ്പുണ്ട്, റിവ്യു എടുക്കെന്ന് വൈഭവ് ഇഷാനോട് പറയുന്നത് സ്റ്റംപ് മൈക്കിൽ കേൾക്കാം. ബോളർ മുകേഷ് കുമാർ വൈഭവിനോടു നന്ദി അറിയിക്കുന്നുണ്ട്. വൈഭവ് ഉള്ളതുകൊണ്ടാണ് അവർ ആ റിവ്യു എടുത്തത്.’’– ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനിടെ ഒരു കമന്റേറ്റർ വ്യക്തമാക്കി.
Auto ⏭️


