SPORTS

ത്രില്ലർ വിജയത്തിനു പിന്നാലെ ഗ്രൗണ്ടിൽ സഞ്ജുവുമായി പരിശീലകന്റെ ചർച്ച, ഗൗരവം വിടാതെ ഗൗതം ഗംഭീർ


ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലെ വിജയത്തിനു പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണോട് ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിച്ച് പരിശീലകൻ ഗൗതം ഗംഭീർ. ഗൗരവം വിടാതെയാണ് ഗംഭീർ സഞ്ജുവിനോടു സംസാരിക്കുന്നത്. ഇരുവരും തമ്മിലുള്ള ചർച്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യ വിജയിച്ചു നിൽക്കുമ്പോഴും സഞ്ജുവും ഗൗതം ഗംഭീറും ഇത്രയും ഗൗരവത്തോടെ എന്താണു ചർച്ച നടത്തിയിട്ടുണ്ടാകുകയെന്നാണ് ആരാധകരുടെ സംശയം.മത്സരത്തിന്റെ നാലാം ഓവറിലാണു സഞ്ജുവിന്റെ പുറത്താകൽ. ജേക്കബ് ഡഫിയുടെ പന്തിൽ ഉയര്‍ത്തി അടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പരുക്കേറ്റ ഇഷാന്‍ കിഷനു പകരം വൈഭവ് സൂര്യവംശി ടീമിലെത്തിയെങ്കിലും ഓപ്പണർമാരായി സഞ്ജുവും അഭിഷേകും തന്നെ മതിയെന്നായിരുന്നു ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ നിലപാട്. അതേസമയം മൂന്നാം നമ്പരിൽ ബാറ്റു ചെയ്യാനിറങ്ങിയ വൈഭവ് സൂര്യവംശിക്കും തിളങ്ങാൻ സാധിച്ചില്ല. എട്ടു പന്തുകൾ നേരിട്ട വൈഭവ് നാലു റൺസ് മാത്രമാണ് സ്കോർ ചെയ്തത്.


Auto ⏭️

Back to top button