NEWS

‘നൊബേൽ സമ്മാനം ലഭിക്കാത്തതിൽ നിരാശ’: ‘ഓപ്പറേഷൻ സിന്ദൂർ’ യുഎസിലെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി ട്രംപ്


വാഷിങ്ടൻ ∙ യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ഓപ്പറേഷൻ സിന്ദൂർ’ പ്രചാരണവിഷയമാക്കി. ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി താനാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതെന്ന് ഫ്ലോറിഡയിലെ പ്രചാരണറാലിയിൽ ട്രംപ് അവകാശപ്പെട്ടു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചുവീഴ്ത്തിയെന്നും ട്രംപ് പറഞ്ഞു.ഇന്ത്യ–പാക്ക് സൈനികനടപടി അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഐക്യരാഷ്ട്രസംഘടനയിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നു പറഞ്ഞ ട്രംപ് നൊബേൽ സമ്മാനം ലഭിക്കാത്തതിലെ നിരാശ പങ്കുവച്ചു.


Fashion ⏭️

Back to top button