SPORTS

വൈഭവിന് ഇഷാൻ കിഷന്റെ ‘സ്ഥാനം’ നൽകി, ആദ്യമായി രണ്ടക്കം കടക്കാതെ പുറത്ത്, പരീക്ഷണം പാളി, രൂക്ഷവിമർശനം


ക്രൈസ്റ്റ്ചർച്ച്∙ ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ‍ ട്വന്റി20 ടീമിന്റെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടും അത് ഉപയോഗിക്കാൻ സാധിക്കാനാകാതെ കൗമാരതാരം വൈഭവ് സൂര്യവംശി. ഇഷാൻ‍ കിഷനു പരുക്കേറ്റതോടെയാണ് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ട്വന്റി20 ടീമിന്റെ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. എന്നാൽ ഇഷാന്‍ കിഷൻ ബാറ്റു ചെയ്തിരുന്ന മൂന്നാം നമ്പരിലാണ് താരം ബാറ്റിങ്ങിന് ഇറങ്ങിയത്. എട്ടു പന്തുകൾ നേരിട്ട താരം നാലു റൺസ് മാത്രമെടുത്തു പുറത്തായി. നേഥൻ സ്മിത്തെറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഡാരിൽ മിച്ചലിന്റെ ക്യാച്ചിലായിരുന്നു വൈഭവിന്റെ പുറത്താകൽ. ഒരു ബൗണ്ടറി പോലും നേടാൻ സാധിക്കാതെയായിരുന്നു വൈഭവിന്റെ മടക്കം.ഇന്ത്യൻ ജഴ്സിയിൽ ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ കൗമാര താരം രണ്ട് അർധ സെഞ്ചറികളുൾപ്പടെ 250 റൺസാണ് ഇതുവരെ അടിച്ചെടുത്തത്. സിംബാബ്‍വെയ്ക്കെതിരെ 49 പന്തിൽ 81 റൺസെടുത്തതാണ് മികച്ച പ്രകടനം. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസ് ജഴ്സിയിലും, ബിഹാർ ടീമിലും ഓപ്പണറുടെ റോളില്‍ മാത്രമാണ് വൈഭവ് ഇതുവരെ കളിച്ചിട്ടുള്ളത്. രണ്ടാം മത്സരവും വിജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി. രണ്ടാം പോരാട്ടത്തിൽ നാലു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്.


Auto ⏭️

Back to top button