AUTO

നിസാൻ നിരയിൽ മൂന്ന് പുതിയ എസ്‍യുവികൾ: ഹൈബ്രിഡ്, 7 സീറ്റർ, പെട്രോൾ പതിപ്പുകൾ എത്തുന്നു

ഇന്ത്യൻ വിപണിയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന നിസാൻ മോട്ടോഴ്സ് വൻ കുതിപ്പിനൊരുങ്ങുകയാണ്. 2027-ഓടെ കരുത്തുറ്റ മൂന്ന് എസ് യുവികളെ അണിനിരത്തി വിപണിയിൽ വീണ്ടും സജീവമാകാനാണ് കമ്പനിയുടെ തീരുമാനം. നിസാൻ ടെക്ടണിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന 7-സീറ്റർ എസ്‌യുവി, ആഡംബരത്തിന്റെ പര്യായമായ നിസാൻ പട്രോൾ, നിസാൻ ടെറാനോ പിഎച്ച്ഇവി (PHEV) എന്നിവയാണ് ഇന്ത്യൻ നിരത്തുകളിലേക്ക് നിസാൻ എത്തിക്കുന്നത്. ഈ പുത്തൻ മോഡലുകളുടെ സവിശേഷതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

നിസാൻ ടെക്ടൺ അടിസ്ഥാനമാക്കിയുള്ള 7-സീറ്റർ: മധ്യനിര എസ് യുവി വിഭാഗത്തിൽ ഇതിനകം തന്നെ ശ്രദ്ധേയമായ ടെക്ടണിന്റെ 7-സീറ്റർ പതിപ്പ് 2027-ന്റെ തുടക്കത്തിൽ തന്നെ വിപണിയിലെത്തുമെന്നാണ് സൂചന. നിലവിലെ ടെക്ടണിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ബലമുള്ള മുൻ ബംബർ, ആകർഷകമായ ഗ്രിൽ, പരിഷ്കരിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഈ പുതിയ മോഡലിലും നിസാൻ നിലനിർത്തും.

വാഹനത്തിന്റെ വശങ്ങളിലെ ഡിസൈനിലാണ് പ്രധാന മാറ്റങ്ങൾ ദൃശ്യമാവുക. മൂന്നാം നിര സീറ്റുകൾ കൂടി ഉൾക്കൊള്ളാൻ പാകത്തിൽ വാഹനത്തിന് നീളം വർദ്ധിപ്പിച്ചിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. പിന്നിലായി പരിഷ്കരിച്ച ബംബറുകളും കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും നൽകിയിട്ടുണ്ട്. കൂടുതൽ വലിപ്പമുള്ളതിനാൽ തന്നെ വിശാലമായ ഇന്റീരിയറാണ് ഇതിനുള്ളത്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനം, വയർലെസ് കണക്റ്റിവിറ്റി തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഈ വാഹനത്തിലുണ്ടാകും.

നിസാൻ പട്രോൾ: ജാപ്പനീസ് വാഹന ഭീമന്റെ ഏറ്റവും ആഡംബരപൂർണ്ണമായ എസ് യുവിയാണ് പട്രോൾ. മികച്ച ഓഫ്-റോഡ് കഴിവുകളും ഏവരെയും ആകർഷിക്കുന്ന റോഡ് പ്രസൻസും ഒത്തുചേർന്ന ഈ വാഹനം കാർ പ്രേമികളുടെ പ്രിയപ്പെട്ട മോഡലുകളിൽ ഒന്നാണ്. 2027-ന്റെ മധ്യത്തോടെ പട്രോൾ ഇന്ത്യൻ വിപണിയിൽ എത്തും. പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന (CBU) രീതിയിലായിരിക്കും ഈ വാഹനം വിപണിയിലെത്തുക.

Sports ⏭️

Back to top button