NEWS

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ: മലപ്പുറത്ത് യുവതിയും സംഘവും അറസ്റ്റിൽ

തിരൂർ (മലപ്പുറം) ∙ പ്രണയബന്ധം അവസാനിപ്പിക്കുന്നതിനായി കാമുകനെ വധിക്കാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ യുവതിയും കൂട്ടാളികളും പിടിയിലായി. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സ്വദേശിനി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), ഇതേ വീട്ടിലെ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ പത്തൊമ്പതുകാരനെ വകവരുത്താനായിരുന്നു സഫാനയും സംഘവും പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി തിരൂരിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ കഴിഞ്ഞ ദിവസം സഫാന എത്തിയിരുന്നു. പത്താം തീയതി അർധരാത്രിയോടെ, തന്നെ തിരക്കി കാമുകൻ സുഹൃത്തിനൊപ്പം തിരൂരിലെത്തുകയുണ്ടായി. സഫാനയെ കൂട്ടിക്കൊണ്ടുപോകാൻ തയാറാണെന്ന് അറിയിച്ചതിനെത്തുടർന്ന്, സുഹൃത്തായ നാദിയ ഇവർക്കു സമീപമെത്തി. ഈ സമയത്ത് നാദിയയോടൊപ്പം ഇർഷാദും അസറുദ്ദീനും കൂടെയുണ്ടായിരുന്നു. തുടർന്ന്, റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് താഴേപ്പാലം ബൈപാസ് വഴി ഇവർ ഒന്നിച്ച് നടന്നു നീങ്ങുകയായിരുന്നു.

Fashion ⏭️

Back to top button