NEWS

വാടകയ്ക്കെടുത്ത ടിപ്പർ 26 പേർ കൈമാറി; 2500 കിലോമീറ്റർ സഞ്ചരിച്ച് കണ്ടെത്തി തിരുനെല്ലി പൊലീസ്

വയനാട് മാനന്തവാടിയിൽ വാടകയ്ക്ക് എടുത്ത ടിപ്പർ ലോറി ഉടമയുടെ സമ്മതമില്ലാതെ മറിച്ച് വിറ്റ സംഭവത്തിൽ, നീണ്ട അന്വേഷണത്തിനൊടുവിൽ വാഹനം തിരുനെല്ലി പൊലീസ് കണ്ടെത്തി. ലോറി കൈമാറ്റം ചെയ്യപ്പെട്ട് ഇരുപത്തിയാറോളം കൈകളിലൂടെ കടന്നുപോയെന്നും, പിന്നീട് സംസ്ഥാനാതിർത്തി കടത്തിയെന്നും മനസ്സിലാക്കിയതോടെ കർണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംഘം തെരച്ചിൽ നടത്തിയത്.

ലോറി കടന്നുപോയ വഴികൾ കൃത്യമായി തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ, ബാങ്ക് ഇടപാടുകൾ, ടോൾ പ്ലാസകളിലെ രേഖകൾ എന്നിവ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചു. ഒപ്പം, സംഭവവുമായി ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. രണ്ടായിരത്തഞ്ഞൂറ് കിലോമീറ്ററോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുള്ള ഓമല്ലൂരിൽ നിന്ന് ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനം പൊളിച്ച് വിൽക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ അതിവേഗത്തിലുള്ള ഇടപെടലിലൂടെയാണ് ലോറി വീണ്ടെടുക്കാൻ പൊലീസിന് സാധിച്ചത്.

Fashion ⏭️

Back to top button