NEWS

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ചത് 600 ഗ്രാം രാസലഹരി; ഡാനി ഭായിയുടെ വിചിത്ര കൃഷി രീതി ഇങ്ങനെ

ആലുവ കേന്ദ്രീകരിച്ചു നടന്ന ലഹരിമരുന്ന് വേട്ടയിൽ പിടിയിലായ ധനേഷ് എസ്. നായർ കേവലം ഒരു ഇടനിലക്കാരൻ മാത്രമാണോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ലഹരി ഉൽപ്പാദന കേന്ദ്രത്തിൽ ഇയാൾക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നൈജീരിയൻ വംശജരായ ‘കുക്കു’കളിൽ നിന്ന് നേരിട്ടാണ് ലഹരിമരുന്ന് ശേഖരിക്കുന്നതെന്നാണ് പ്രതിയുടെ മൊഴിയെങ്കിലും, ഇതിന് പിന്നിൽ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന് പൊലീസ് കരുതുന്നു.

ഡാർക്ക് വെബ്സൈറ്റുകൾ മുഖേനയാണ് ഇത്തരം ലഹരിവസ്തുക്കളുടെ വിപണനം ഭൂരിഭാഗവും നടക്കുന്നത്. ഇടപാടുകൾക്കായി ക്രിപ്റ്റോ കറൻസിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ബെംഗളൂരുവിലെ ആഫ്രിക്കൻ വംശജർ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ച് ‘കുക്കുകൾ’ എന്നറിയപ്പെടുന്ന സംഘം വൻതോതിൽ രാസലഹരി നിർമിക്കുന്നുണ്ട്. ഇവരെ കണ്ടെത്തുകയെന്നത് ദുഷ്കരമാണെങ്കിലും, ബെംഗളൂരു പൊലീസിന്റെ കൃത്യമായ സഹകരണം അന്വേഷണത്തിന് വലിയ മുതൽക്കൂട്ടായിട്ടുണ്ട്.

ദാവനഗെരെ സ്വദേശിയും ബെംഗളൂരു മുൻ ക്രൈം എസ്പിയുമായിരുന്ന എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ ഇടപെടലുകൾ ഈ കേസിലെ അന്വേഷണം കൂടുതൽ വേഗത്തിലാക്കി. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഡിഐജിയുടെ പിന്തുണയും നിർദ്ദേശങ്ങളും കേസ് അന്വേഷണത്തിൽ ഏറെ സഹായകമായിട്ടുണ്ട്.

Fashion ⏭️

Back to top button