NEWS
പാതയോരത്തെ മരത്തിലേക്ക് കാർ ഇടിച്ചുകയറി: രണ്ടു മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക്

ഒറ്റപ്പാലം∙ പാലക്കാട് – കുളപ്പുള്ളി റൂട്ടിൽ തൃക്കങ്ങോട്ടുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാതയോരത്തെ മരത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. പുലർച്ചെ നടന്ന ഈ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പനമണ്ണ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആകെ അഞ്ചുപേരായിരുന്നു അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. അപകടത്തിൽ തകർന്ന കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ മറ്റു മൂന്നുപേർക്ക് ഇതേ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ചികിത്സ തുടരുകയാണ്.




