NEWS
ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ; മുന്നറിയിപ്പുമായി നടൻ

തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശങ്ങൾ അയക്കുന്നതിനെതിരെ നടൻ ടൊവിനോ തോമസ്. താനെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. tovinothomas79@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് തന്റെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഈ ഇമെയിൽ വിലാസവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും, തന്റെ പേരിൽ ആശയവിനിമയം നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ടോവിനോ അറിയിച്ചു.ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്:ഈ ഇമെയിൽ വിലാസവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ പേരിൽ സന്ദേശങ്ങൾ അയയ്ക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
Fashion ⏭️


