SPORTS
ഗിൽ ഇല്ലാത്തപ്പോൾ ശ്രേയസ് ഏകദിന ക്യാപ്റ്റൻ, ഇഷാൻ കീപ്പറാകും, ഗുജറാത്ത് യുവതാരത്തിന് അവസരം, സഞ്ജു ഇല്ല

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഏകദിനത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മൻ ഗില്ലും അവസാന രണ്ടു മത്സരങ്ങളിൽ ശ്രേയസ് അയ്യരും ഇന്ത്യയെ നയിക്കും. ടെസ്റ്റ് പരമ്പരയ്ക്കു മുൻപായി ഗില്ലിന്റെ ജോലി ഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ ടീമിനെ നയിക്കുന്നത്. ഏകദിനത്തിലെ അവസാന മത്സരങ്ങളിൽ കെ.എൽ. രാഹുലിന് പകരം ഇഷാൻ കിഷനാണു വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി ഗുജറാത്ത് ടൈറ്റൻസ് താരം 21 വയസ്സുകാരൻ കുമാർ കുശാഗ്രയും ടീമിലെത്തി. അവസാന ഏകദിനങ്ങളിൽ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ മികച്ച ഫോമിൽ ട്വന്റി20യിൽ കളിക്കുന്ന താരത്തെ ഏകദിന ഫോർമാറ്റിലേക്കു പരിഗണിച്ചില്ല.ആദ്യ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, നമൻ ധീർ, അൻഷൂൽ കാംബോജ്, ഗുർനൂർ ബ്രാർ, ഋതുരാജ് ഗെയ്ക്വാദ്, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷൂൽ കാംബോജ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
Auto ⏭️




